കൊച്ചി: വീടിനുള്ളിലും ഓഫീസ് മുറിയിലും മൊബൈല്‍ പരിധിയില്ലാത്തതു മൂലം കോളുകള്‍ കിട്ടാതെ പോകുകയും ഇടയ്ക്കു മുറിയുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇനി കുറയും. ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ അസ്വസ്ഥത ഒഴിവാക്കാം. മൊബൈല്‍ ഫോണിന്റെ ബാറ്ററി തീരുന്നതു മൂലം സംസാരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവും മാറും.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരവുമായി ബിഎസ്എന്‍എല്‍ പുതിയ സേവനം ആരംഭിച്ചു – ഫ്രീ ടു ഹോം.
രാജ്യമൊട്ടാകെ തുടങ്ങിയ ഫ്രീ ടു ഹോം എന്ന സൗകര്യത്തിലൂടെ ബിഎസ്എന്‍ എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ മൊബൈല്‍ കോളുകള്‍ കേരളത്തില്‍ എവിടെയുമുള്ള ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് സൗജന്യമായി ട്രാന്‍സ്ഫര്‍ ചെയ്യാം.
മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍ തന്നെയുള്ള കോള്‍ ഫോര്‍വേര്‍ഡ് സൗകര്യം ഉപയോഗിച്ച് ഈ സൗകര്യം ക്രമീകരിക്കാം.
കൂടാതെ വ്യത്യസ്ത കോഡുകള്‍ ഉപയോഗിച്ചും സേവനം ലഭ്യമാക്കാം. എല്ലാ കോളുകളും പൂര്‍ണമായി ലാന്‍ഡ് ഫോണിലേക്ക് ഗതിമാറ്റാം ചെയ്യുന്നതിന് *21* ിൗായലൃ# എന്ന കോഡും, പരിധിയില്ലാത്തതോ മൊബൈല്‍ ഓഫാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കോളുകള്‍ സ്വയം ഗതിമാററം ചെയ്യുന്നതിന് **62*ിൗായല ൃ#എന്ന കോഡും, വരുന്ന കോളുകള്‍ സ്വീകരിക്കാത്ത സമയങ്ങളില്‍ നിശ്ചയ സമയത്തിനു ശേഷം കോളുകള്‍ സ്വയം ഗതിമാററം ചെയ്യുന്നതിന് **61*ി ൗായലൃ# എന്ന കോഡും ഉപയോഗിക്കണം.
സൗകര്യം റദ്ദാക്കുന്നതിന് യഥാക്രമം ##21#, ##62#, ##61# എന്നീ കോഡുകള്‍ ഉപയോഗിക്കണം. ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് മാത്രമെ ഫ്രീ ടു ഹോം സേവനം സൗജന്യമായിരിക്കുകയുള്ളു.
ഉപഭോക്താക്കള്‍ക്കായി ഇത്തരത്തിലൊരു സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ഏക മൊബൈല്‍ സേവനദാതാവാണ് ബിഎസ്എന്‍എല്‍ എന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: