കൊയിലാണ്ടി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടു തകര്‍ത്തവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം സിപിഎമ്മുകാര്‍ നടത്തിയ ആഘോഷത്തിമിര്‍പ്പിനിടയിലാണ് വെങ്ങളത്ത് കണ്ടി സന്തോഷിന്റേയും പെരുവട്ടൂര്‍ ശശിധരന്റെയും വീടുകള്‍ തകര്‍ത്തത്.
സന്തോഷിന്റെ വീടിന്റെ ജനലും വാതിലുമടക്കം പൂര്‍ണമായും തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം കൊയിലാണ്ടി പോലീസിന് നല്‍കിയിട്ടുണ്ടെങ്കിലും സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം പോലീസ് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൊയിലാണ്ടിയിലെ നിരവധി കേസുകളില്‍ പ്രതികളായ ഇവരെ അറസ്റ്റ് ചെയ്താല്‍ കൊയിലാണ്ടിയില്‍ സമാധാന അന്തരീക്ഷം ഉണ്ടാവും. എന്നാല്‍ ഭരണം മാറിയതോടെ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
















