കൊച്ചി: ഇന്‍ഡിഗോ, ദല്‍ഹി- കൊച്ചി -തിരുവനന്തപുരം രാത്രികാല സര്‍വീസ് ആരംഭിച്ചു. ദല്‍ഹി- കൊച്ചി പ്രതിദിന നോണ്‍സ്റ്റോപ് സര്‍വീസ് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് നടത്തുക. കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വഴി ദല്‍ഹിയിലേക്കുള്ള മൂന്നാമത്തെ ഫ്ളൈറ്റ് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. കൊച്ചി- തിരുവനന്തപുരം നോണ്‍സ്റ്റോപ് ഫ്ളൈറ്റ് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി- ദല്‍ഹി മൂന്നാമത്തെ നോണ്‍സ്റ്റോപ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള 6ഇ 445 വിമാനം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.50 ന് പുറപ്പെട്ട് 11.50 ന് കൊച്ചിയിലെത്തും. നിരക്ക് 4,785 രൂപ. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 6ഇ 445 വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 12.20 ന് പുറപ്പെട്ട് 1.10 ന് തിരുവനന്തപുരത്തെത്തും. നിരക്ക് 1,647 രൂപ.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വഴി ദല്‍ഹിക്കുള്ള 6ഇ 445 വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ രാത്രി 12.20 ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40 ന് ദല്‍ഹിയിലെത്തും. 4,778 രൂപയാണ് നിരക്ക്. ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വഴി കൊച്ചിയിലേക്കുള്ള 6ഇ441 വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 8.50 ന് പുറപ്പെട്ട് 1.20 ന് കൊച്ചിയിലെത്തും.
നിരക്ക് 4,785 രൂപ. കൊച്ചി – ഡല്‍ഹി മൂന്നാമത്തെ നോണ്‍സ്റ്റോപ് 6ഇ 441 ഫ്ളൈറ്റ് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 1.50 ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40 ന് ഡല്‍ഹിയിലെത്തും. 4,778 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – കൊച്ചി 6ഇ 441 വിമാനം രാത്രി 12.35 ന് പുറപ്പെട്ട് 1.20 ന് കൊച്ചിയിലെത്തും. നിരക്ക് 1,655 രൂപ.
കുറഞ്ഞ നിരക്കുകള്‍, സമയനിഷ്ഠ എന്നിവയാണ് ഇന്‍ഡിഗോയുടെ മുഖമുദ്രയെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: