ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനാവാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാകുകയുള്ളൂ. ശ്രദ്ധ ഉണ്ടാകുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ട്. അത് ഉറങ്ങിക്കിടക്കുകയാണ് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിന്റെ സൃഷ്ടിയാണ്.
എന്നാല്‍,’ഉറങ്ങിക്കിടക്കുന്ന കുട്ടി’ ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്‌കളങ്കത താനേ വരും. ഏതില്‍ നിന്നും പാഠങ്ങള്‍ ഗ്രഹിക്കുവാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മിലെ ആ കുട്ടി വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറയും. പഴയ ‘ഞാനി’ന്, അഹങ്കാരത്തിന്റെ സൃഷ്ടിയായ’ഞാനി’ന്, പിന്നെ അവിടെ വസിക്കാന്‍ ഇടം കിട്ടില്ല.
എപ്പോഴും ആ തുടക്കക്കാരന്റെ ഭാവമാണ് മക്കള്‍ക്ക് ഉണ്ടാവേണ്ടത്. എങ്കില്‍, ഏതില്‍ നിന്നും എന്തില്‍ നിന്നും ഏത് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ മക്കള്‍ക്ക് സാധിക്കും. തുടക്കക്കാരന്റെ ഈ ഭാവം ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം. അതുകൊണ്ട് നേട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.
















