പെരിന്തല്‍മണ്ണ: നന്മയുള്ള നാട്ടുകാരുടെ സ്നേഹത്തിന്റെ ഫലമായിരുന്നു പെരിന്തല്‍മണ്ണ സായി സ്നേഹതീരം ഹോസ്റ്റലില്‍ നടന്ന പ്രവേശനോത്സവ ചടങ്ങ്. ഒന്ന് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 കുട്ടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി. ഇതില്‍ മൂന്നുപേരാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. എല്ലാവര്ക്കും ബാഗ്, കുട, നോട്ട് ബുക്ക് കൂടാതെ കൈ നിറയെ സമ്മാനങ്ങളും. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സായി സ്നേഹതീരം ഹോസ്റ്റലില്‍ വെച്ച് നടക്കുന്ന ഏഴാമത് പ്രവേശനോത്സവമാണ് ഇക്കുറി നടന്നത്. കുട്ടികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയതാകട്ടേ പ്രൗഢഗംഭീരമായ സദസും. മുനിസിപ്പല്‍ ചെയര്മാന് എം.മുഹമ്മദ് സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സായി സ്നേഹതീരം വൈസ് പ്രസിഡന്റ് കെ.എസ്.ഗോപാല കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സായി സ്നേഹതീരം വൈസ് പ്രസിഡന്റും പബ്ലിക്റിലേഷന് ഓഫീസറുമായ കെ.ആര്.രവി ക്ലാസ് നയിച്ചു. പെരിന്തല് മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജി, ഡോ.സുജിത്ത്, ഡോ.നിലാര്‍ മുഹമ്മദ്, കുറ്റീരി മാനുപ്പ, നഗരസഭാ സ്വാന്തനം കോഓര്‍ഡിനേറ്റര്‍ സലീം കീഴിശ്ശേരി, മാധ്യമപ്രവര്ത്തകന് രഞ്ജിത്ത് ഏബ്രഹാം തോമസ്, കെ.ടി.വിജയകുമാര്‍, എ.കൃഷ്ണദാസ്, കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: