ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 21 രൂപയുടെ വര്‍ദ്ധനവ്. സബ്സിഡിയോടു കൂടിയ സിലിണ്ടറിന് 419.18 രൂപ തന്നെയാണ്. പ്രതിവര്‍ഷം 12 സിലിണ്ടറാണ് സബ്സിഡിയോടെ ലഭിക്കുക.
വിമാന ഇന്ധനത്തിന്റെ വിലയില്‍ 9.2ശതമാനം വര്‍ദ്ധനവും ഉണ്ടായി. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ ദല്‍ഹിയിലെ വില 548.50 രൂപയാണ്. നേരത്തെ 527.50 രൂപയായിരുന്നു.
പെട്രോള്‍ വിലയില്‍ 2.58 രൂപയും ഡീസല്‍ വിലയില്‍ 2.26 രൂപയും മാസാദ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നിലവിലെ പെട്രോള്‍ വില ലിറ്ററിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: