കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ നുവാന്‍ കുലശേഖര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുലശേഖര ടെസ്റ്റിനോട് വിടപറഞ്ഞത്. 33 കാരനായ കുലശേഖര 21 ടെസ്റ്റുകളില്‍ ശ്രീലങ്കക്കായി പന്തെറിഞ്ഞ് 48 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഒരുപാട് ആലോചനകള്‍ക്കുശേഷം ഉചിതമായ സമയത്താണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെന്നും, തുടര്‍ന്ന് ഏകദിന, ട്വന്റി 20കളില്‍ രാജ്യത്തിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനാകുമെന്നും കുലശേഖര പറഞ്ഞു.
2005 ഏപ്രില്‍ മാസത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നേപ്പിയറിലായിരുന്നു കുലശേഖരയുടെ ടെസ്റ്റ്അ രങ്ങേറ്റം. 2014 ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിലായിരുന്നു അവസാന ടെസ്റ്റ്. ഏകദിന മത്സരങ്ങളില്‍ ലങ്കയുടെ മികച്ച ബൗളര്‍മാരിലൊരാളാണ് കുലശേഖരയെങ്കിലും ആ മികവ് ടെസ്റ്റില്‍ കാഴ്ചവെക്കാന്‍ കുലശേഖരയ്ക്ക് സാധിച്ചിരുന്നില്ല. പരിക്കായിരുന്നു കുലശേഖരക്ക് മുന്നില്‍ വിലങ്ങുതടിയായിരുന്നത്.
2009ല്‍ ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതായിരുന്ന കുലശേഖര 173 ഏകദിന മത്സരങ്ങള്‍ 186 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതുവരെ 50 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 56 വിക്കറ്റും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: