കൊച്ചി: വളര്‍ന്നുവരുന്ന മൊബൈല്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കൂടുതല്‍ വിപുലീകരിക്കാനും അവരുടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനും സഹായകമാകുന്ന, ഫെയ്സ്ബുക്ക് രൂപകല്‍പ്പന ചെയ്ത, എഫ്ബിസ്റ്റാര്‍ട്ടിന്റെ അംഗീകാരം ഫിക്സ്ഓളിന് ലഭിച്ചു.
അഴിച്ചുപണി, അറ്റകുറ്റപ്പണികള്‍, പുതുക്കിപ്പണി എന്നീ സേവനങ്ങള്‍ ഉപഭോക്താക്കളും സേവനദാതാക്കളുമായി ആവശ്യാനുസരണം ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഫിക്സ്ഓള്.
ആരംഭംകുറിച്ച ആപ്ലിക്കേഷനുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും വളരാന്‍ സഹായിക്കുന്ന ബൂട്ട്സ്ട്രാപ് സ്റ്റേജിലാണ് എഫ്ബിസ്റ്റാര്‍ട്ട് ഫിക്സ്ഓളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഫിക്സ്ഓളിന് 30,000 ഡോളര്‍ വിലമതിക്കുന്ന ടൂളുകളും പരിചയസമ്പന്നരുമായി സംവദിക്കാനുള്ള അവസരങ്ങളും ഫെയ്സ്ബുക്ക് ഇവന്റുകളില്‍ അക്സസും ലഭിക്കുമെന്ന് ഫിക്സ്ഓള് സിഇഒ ലിജില്‍ ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: