കൊച്ചി: ഐഷര്‍ മോട്ടോഴ്സിന്റെ ഐഷര്‍ പോളാരിസ് ഇന്‍ഡസ്ട്രീസ് ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി ഇറക്കിയ മള്‍ട്ടിക്സ് കേരള വിപണിയിലെത്തി. ഡീസല്‍ എഞ്ചിനാണ് മള്‍ട്ടിക്സിനുള്ളത്. എഎക്സ് പ്ലസ്, എംഎക്സ് എന്ന രണ്ടു മോഡലുകള്‍ നാലു നിറങ്ങളിലാണ് എത്തുന്നത്. 2,69,702 രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വിലയെന്ന് സിഇഒ രതീഷ്. സി. വര്‍മ്മ പറഞ്ഞു.
ഉപഭോക്താവിന് വിശാലമായ സൗകര്യങ്ങളാണ് മള്‍ട്ടിക്സ് ഒരുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിനും ഉതകുന്ന രീതിയിലാണ് മള്‍ട്ടിക്സിന്റെ രൂപ കല്‍പ്പന. മൂന്നുകിലോവാട്ട് വരെ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മള്ട്ടിക്സിനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: