ജയേഷ് മുളളത്ത്
കരുവാരക്കുണ്ട്: രണ്ട് മാസത്തെ ഉല്ലാസത്തിന്റെ അവധിക്കാലത്തോട് വിട ചൊല്ലി വിദ്യാലയത്തിലേക്ക് എത്തുന്ന നവാഗതരായ കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി.
കെട്ടിടങ്ങള്‍ അലങ്കരിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും, പഠനോപകരണങ്ങളും വിതരണം ചെയ്തും കുരുന്നുകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സ്ക്കൂളുകള്‍ ഒരുങ്ങിടുളളത്.പ്രവേശനോത്സവം വര്‍ണ്ണാഭമാക്കാന്‍ അദ്ധ്യാപകരുടെയും, പിടിഎ, എംപിടിഎ, എസ്എംസി കമ്മറ്റികളുടെയും ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിദ്യാലയത്തെ വിദ്യാര്‍ത്ഥികളുടെ പഠനോപകരണമാക്കുക എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് മേഖലയിലെ സ്കൂളുകള്‍ ഒരുങ്ങിട്ടുളളത്. എല്ലാ തലത്തിലും വിദ്യാലയത്തെ ശിശു സൗഹ്യദമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. സ്കൂളിനു പുറത്തുളള ചുമരുകളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചതിനു പുറമെ ക്ലാസ്സ് മുറികള്ക്കുളളിലും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട അക്ഷരമാലകളും, ഭൂപടങ്ങളും മറ്റു മഹാന്മാരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായ നീലാഞ്ചേരി ഗവ.ഹൈസ്കൂളില്‍ നാട്ടുക്കാരുടെയും, പിടിഎയുടെയും സഹായതോടെ ഒന്നര ലക്ഷം രൂപ ചിലവിലാണ് പെയിന്റിംങ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത് .ഇതിനു പുറമെ സ്ക്കൂളില്‍ ഗാന്ധി പ്രതിമയും, മരച്ചുവട്ടില്‍ ഔട്ട് ക്ലാസ് റൂമും ഒരുക്കിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: