Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എയിംസ്: കേന്ദ്രം പറഞ്ഞിട്ടും കേരളത്തിന് അനക്കമില്ല; നാല് ജില്ലകളില്‍ സ്ഥലമുണ്ടെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കുകമാത്രമാണ് കേരളം ചെയ്തത്

നാല് ജില്ലകളില്‍ സ്ഥലമുണ്ടെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കുകമാത്രമാണ് കേരളം ചെയ്തത്.

Janmabhumi Online by Janmabhumi Online
May 31, 2016, 08:49 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആയിരുന്നു. അതും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍. പക്ഷെ, പ്രഖ്യാപനം അതേരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിനായില്ല. തീരെ പ്രതീക്ഷിക്കാത്ത വിഷയം പോലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപനത്തെ കണ്ടത്. 

എയിംസിന് ചുരുങ്ങിയത് 200 ഏക്കര്‍ സ്ഥലം ആവശ്യമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ചാല്‍ എയിംസ് സ്ഥാപിക്കുന്ന നടപടികള്‍ കേന്ദ്രം സജീവമാക്കുമെന്നും കേന്ദ്രം ലോക്സഭയിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളം ഇതിന് ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ അനാസ്ഥ എയിംസ് കേരളത്തിന് നഷ്ടമാക്കുമെന്ന അവസ്ഥയിലായി. എയിംസ് എവിടെ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തെ അറിയിക്കാത്തതാണ് പ്രശ്‌നം. നാല് ജില്ലകളില്‍ സ്ഥലമുണ്ടെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കുകമാത്രമാണ് കേരളം ചെയ്തത്. 

യുഡിഎഫിലെ ഘടകകക്ഷികളെ എല്ലാം തൃപ്തിപ്പെടുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളുടെ പട്ടിക കൈമാറി ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എഗ്രൂപ്പ്, ഐ ഗ്രൂപ്പ് എന്നിവരുടെ താല്‍പര്യപ്രകാരം യഥാക്രമം കോഴിക്കോട് കിനാലൂരില്‍ 154.43 ഏക്കര്‍, കോട്ടയം മെഡിക്കല്‍ കോളേജിന്റെ 194.85 ഏക്കര്‍, തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 263.45 ഏക്കര്‍, എറണാകുളം എച്ച്എംടിയുടെ 123.5 ഏക്കര്‍ എന്നിവയായിരുന്നു നിര്‍ദ്ദേശിച്ചത്്. ഇതിന് പുറമെ ഓരോ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ സമീപിക്കുകയും ചെയ്തു. ഇക്കാര്യം ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയ ഹര്‍ഷവര്‍ധന്‍, സ്ഥലം ചൂണ്ടിക്കാണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തും എഴുതി. എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല.

 കേന്ദ്ര സ്ഥാപനം വരുന്നതിനേക്കള്‍ നല്ലത് കേന്ദ്രത്തിന്റെ ഫണ്ട് നേരിട്ട് കിട്ടുന്നതിനോടായിരുന്നു സംസ്ഥാനത്തിന് താല്‍പര്യം. കേന്ദ്ര സ്ഥാപനമാകുമ്പോള്‍ കരാറുകളും മറ്റും കേന്ദ്രം നേരിട്ട്് നടത്തുന്നതിനാല്‍ കമ്മീഷനുകള്‍ തരപ്പെടില്ല എന്നതായിരുന്നു കാരണം. ഇതിനിടെ, കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്‌ട്ര, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റില്‍ തന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. മൂന്നും ബിജെപി ഇതര സര്‍ക്കാരുകളായിരുന്നു എന്നത് ഇക്കാര്യത്തില്‍ രാഷ്ടീയ ആരോപണം പോലും ഉന്നയിക്കാന്‍ കേരളത്തിന് അവസരമില്ലാതായി (മഹാരാഷ്‌ട്രയില്‍ പിന്നീടാണ് എന്‍ഡിഎ സര്‍ക്കാര്‍ വന്നത്്) 

ഇതിനിടെ ഹര്‍ഷവര്‍ധന്‍ മാറി ജഗത് പ്രകാശ് നദ്ദ പുതിയ ആരോഗ്യമന്ത്രിയായി. സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. എന്നിട്ടും സ്ഥലം കണ്ടെത്തല്‍ നടന്നില്ല. 1956 മുതല്‍ ന്യൂദല്‍ഹിയിലുള്ള എയിംസ് നൂറു കോടിയിലധികം വരുന്ന ഭാരതീയര്‍ക്ക് ആകെയുള്ള ഒരേയൊരു ലോകോത്തര ചികിത്സാകേന്ദ്രമായിരുന്നു. ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ പ്രവിശ്യാ തലങ്ങളില്‍ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം 2003 ല്‍ രാഷ്‌ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവെച്ചു. ആ ചടങ്ങില്‍ അധ്യക്ഷയായിരുന്ന അന്നത്തെ ആരോഗ്യമന്ത്രി സുഷമ സ്വരാജ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് എയിംസുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

 ഭോപ്പാല്‍ (മധ്യപ്രദേശ്), ഭുവനേശ്വര്‍ (ഒറീസ), ജോധ്പ്പൂര്‍ (രാജസ്ഥാന്‍), പാട്‌ന (ബീഹാര്‍), റായ്‌പ്പൂര്‍ (ഛത്തീസ്ഗഢ്), ഋഷികേശ ്(ഉത്തരാഖണ്ഡ്) എന്നിവിടങ്ങളില്‍ എയിംസ് തുടങ്ങാന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. 2012 മുതല്‍ ഇവയുടെ പ്രവര്‍ത്തനം തുടങ്ങി. 10 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒരു എയിംസ് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. 

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബറേലിയില്‍. മംഗലഗിരി (ആന്ധ്രപ്രദേശ്), കല്ല്യാണി (ബംഗാള്‍), നാഗപ്പൂര്‍ (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ എയിംസുകള്‍ക്കാണ് മോദി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഏഴ് പുതിയ എയിംസുകള്‍ കൂടി ആരംഭിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചാബ്(ഭട്ടിണ്ഡ), ജമ്മുകശ്മീര്‍ (ശ്രീനഗറിലും ജമ്മുവിലും), മധുര (തമിഴ്‌നാട്), സഹര്‍ഷ (ബീഹാര്‍), ബിലാസ്പൂര്‍ (ഹിമാചല്‍ പ്രദേശ്), ദിസ്പൂര്‍ (ആസാം) എന്നിവയാണ് എന്നിവയാണവ. എന്നിട്ടും കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കിട്ടാന്‍ ഭരണതലത്തിലോ രാഷ്‌ട്രീയമായോ സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ല എന്നത് ദുരൂഹമാണ്.

Tags: AIIMS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടക്കല്‍ ആര്യവൈദ്യശാലയും ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും  സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍, എയിംസ് ന്യൂദല്‍ഹിയിലെ അഡിഷണല്‍ പ്രൊഫ. ഡോ. ദിനു എസ്. ചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ കൈമാറുന്നു
Kerala

ഹൃദയചികിത്സയ്‌ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

India

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

News

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രി വിട്ടു; ആരോഗ്യം വീണ്ടെടുത്തെന്ന് എയിംസ്

India

അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ എയിംസിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

എയിംസ് വൈകുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളം പാലിക്കാത്തതിനാല്‍; ഉചിതമായ സ്ഥലം ഉണ്ടായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies