ജക്കാര്‍ത്ത: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വാണിജ്യശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനം പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് ലുലുആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. തനതു കലാരൂപങ്ങളുടെ അകമ്പടിയോടെ ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോകോവിഡോഡോയാണ് ജക്കാര്‍ത്തയിലെ ചാക്കുംഗില് ഔദേ്യാഗികമായി ഉദ്ഘാടനംചെയ്തത്.
ഇത് ആദ്യമായാണ് ഇന്തോനേഷ്യയിലെ ഒരു ഷോപ്പിംഗ് സമുച്ചയം ഉദ്ഘാടനം ചെയ്യാന്‍ പ്രസിഡണ്ട് തന്നെ എത്തിയത്.
ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകിപുര്ണാമ, ഇന്തോനേഷ്യന്‍ വ്യാപാരമന്ത്രി തോമസ്ലെംബോഗ്, ഇന്തോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അബ്ദുല്ല അല്‍ അവാധി, യു.എ.ഇ.യിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസിന് ബാഗിസ്, ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് മനീഷ് എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 200,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതാണ് പുതിയഹൈപ്പര്മാര്ക്കറ്റ് .
ആദ്യഘട്ടത്തില്‍ 300 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് ഇന്തോനേഷ്യയില്‍ നടത്തുന്നതെന്ന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി അറിയിച്ചു. അടുത്ത അഞ്ച്വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 500 ദശലക്ഷം ഡോളറാകും. 2017 അവസാനത്തോടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുവാനാണ് ലുലു പദ്ധതിയിടുന്നത്. പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടുകൂടി 5,000 ത്തോളം പുതിയ തൊഴില്‍ അവസരങ്ങളാണ് ഉണ്ടാകുക. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം ഇതോടെ 126 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: