ന്യൂദല്‍ഹി: പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പേമെന്റ് ബാങ്കിന് പ്രാഥമിക ഘട്ടത്തില്‍ 800 കോടി രൂപയുടെ മൂലധനമുണ്ടാകുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 400 കോടി രൂപ ഓഹരിയും 400 കോടി ഗ്രാന്റുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 2017 മാര്‍ച്ചിലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പേമെന്റ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്മ്യുണിക്കേഷന് ഡിപ്പാര്‍ട്ടുമെന്റിന്റെ രണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
2015 ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് 11 കമ്പനികള്‍ക്ക് പേമെന്റ് ബാങ്കിനായി അനുമതി നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആദിത്യ ബിര്‍ള ന്യൂവോ ലിമിറ്റഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസ് ലിമിറ്റഡ്, എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസ് ലിമിറ്റഡ്, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്, ദിലീപ് ശാന്തിലാല്‍ ശംഖ്വി, വിജയ് ശേഖര്‍ ശര്‍മ്മ, ടെക് മഹീന്ദ്ര, വൊഡാഫോണ്‍ എന്നിവക്കാണ് പേമെന്റ് ബാങ്കിനായുള്ള അനുമതി ലഭിച്ചത്.
ചെറിയ സേവിങ്സ് അക്കൗണ്ടുകള്‍ക്കും റെമിറ്റന്‍സ് സര്‍വ്വീസ്, താഴ്ന്ന വരുമാനമുള്ളവര്‍ക്ക്, ചെറിയ ബിസിനസ്സ് സ്ഥാപനങ്ങള്‍, അംസഘടിതമേഖലയിലുള്ളവര് എന്നിവരെ ലക്ഷ്യമാക്കിയാണ് പേമെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യാ പ്രചാരണത്തിനായുള്ള 14 വാനുകളും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: