തൃശ്ശൂര്‍: കഴിഞ്ഞ 89 വര്‍ഷത്തോളം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത് ധനലക്ഷ്മി ബാങ്ക് നവതിയിലേക്ക്. 90-ാമത് വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ പൂങ്കുന്നത്ത് പുതിയ ബ്രാഞ്ച് ആംരംഭിക്കുന്നതുള്പ്പടെ ഉപഭോക്താക്കള്‍ക്കായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
1927 നവംബര്‍ 14ന് 11,000 രൂപ മൂലധനവുമാണ് ധനലക്ഷ്മി ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. അമ്പതാമത് വാര്‍ഷികാഘോഷത്തില്‍ ഷെഡ്യൂള്‍ഡ് കമേഷ്യല്‍ ബാങ്ക് എന്ന പദവിയും ധനലക്ഷ്മി ബാങ്ക് നേടി. ഈ വര്‍ഷം തന്നെ കേരളത്തിനു പുറത്തുള്ള ആദ്യ ശാഖയും തുറക്കാന്‍ ബാങ്കിനായി.
പാരമ്പര്യത്തില്‍ ഉറച്ചു പ്രവര്‍ത്തിക്കുന്ന എന്നാല്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള ധനലഷ്മി ബാങ്കിന് രാജ്യത്തിന് അകത്തും പുറത്തുമായി ഇന്ന് 678 ശാഖകളുണ്ട്. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, ഉപന്യാസ രചന, ചിത്ര രചന തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി ധനം ജീനിയസ്, ധനം യുവക്, ധനം വനിത തുടങ്ങിയവയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പേ സമാര്‍ട്ട്’ എന്നിവയും നവതി ആഘോഷങ്ങളോടനു ബന്ധിച്ച് ബാങ്ക് അവതരിപ്പിക്കുന്നുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ബ്രാഞ്ചുകള്‍ക്കും ധനലക്ഷ്മി ബാങ്ക് പുരസ്കാരം നല്‍കുന്നുണ്ട്. ഗ്രാമീണ മേഖയിലും ബാങ്ക് പാദമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വന്‍തോതില്‍ സഹായം നല്കുന്ന ബാങ്കാണിന്നിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: