ചെറി-മില്‍ക്ക്
ചെറിപ്പഴം- കാല് കിലോ
പാല്- മൂന്ന് കപ്പ്
ക്രീം-അര കപ്പ്
പഞ്ചസാര-കാല് കപ്പ്
തേന്‍-ഒരു ടേ.സ്പൂണ്‍
ചെറിപ്പഴം കഴുകി കുരു മാറ്റുക. ചെറി, പഞ്ചസാര, ഒരു ടേ.സ്പൂണ്‍ പാലോ വെള്ളമോ എല്ലാം കൂടി ഒരുപാത്രത്തില്‍ എടുത്ത് വേവിക്കുക. ആറിയ ശേഷം മിക്സി ജാറിലാക്കി പാല് ഒഴിച്ച് നന്നായടിക്കുക. ഇത് 2-4 ഗ്ലാസുകളിലേക്ക് പകര്‍ന്ന് ക്രീമും തേനും തമ്മില്‍ ചേര്‍ത്തതില്‍ കുറേശ്ശെ വീതം ചേര്‍ത്ത് വിളമ്പുക.
ഫ്രൂട്ടി കോക്കനട്ട് ഷേക്ക്
ചേരുവകള്‍
തേങ്ങാ-ഒരെണ്ണം
ലിച്ചി-10-12 എണ്ണം
ചെറിപ്പഴം- 10-12 എണ്ണം
പഞ്ചസാര-രണ്ടര ടേ.സ്പൂണ്‍
ചൂടുവെള്ളം- രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങാ ചുരണ്ടുക. ഇത് മിക്സി ജാറിലാക്കി രണ്ട് കപ്പ് ചൂട് വെള്ളവുമൊഴിച്ച് ഒന്നടിച്ചെടുക്കുക. ഇത് പിഴിഞ്ഞ് വയ്ക്കുക. അരിച്ച് മറ്റൊരുപാത്രത്തിലേക്ക് വീഴ്ത്തുക.
ചെറിപ്പഴവും ലിച്ചിയും കഴുകി കുരുകളഞ്ഞ് തൊലിയും കളഞ്ഞ് മിക്സിജാറിലാക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്നടിച്ചെടുക്കുക. ഇനിയിത് ഗ്ലാസുകളിലേക്ക്് പകര്‍ന്ന് വിളമ്പുക. വേനല്ക്കാലത്താണെങ്കില് ഐസ് ക്യൂബുകള്‍ ഇട്ട് കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: