കവിത!
ജീവിതഋതുഭേദങ്ങള്‍ തുറന്നിട്ട ചെപ്പേടുകള്‍
കവിയാകാന്‍ ഞാനും കൊതിച്ചു
ഉണര്‍വിലും നിനവിലും
നൊമ്പരച്ചിതകള് കത്തിപ്പടരുമ്പോഴും
കവിതയുടെ ഉറവകള്‍ തേടിയലഞ്ഞവള്‍
വീണുകിട്ടിയ തുണ്ടുകളെ
വിസ്മയച്ചിന്തുകളെന്നു നടിച്ചവള്‍
കണ്ണില്‍
കവിതയുടെ കുഞ്ഞു മഞ്ചാടികോര്ത്തു
വരണമാല്യമണിഞ്ഞവള്‍
ഉണര്വിന് പകലുദിക്കാന് വൈകിയോ?
സത്യം മിഴിതുറന്നതിരുളിന് കയത്തിലോ?
കാലം മതി മറച്ചുകളിച്ചുവോ?
പിറവികള്‍ ചാപ്പിള്ളകള് മാത്രമായി
മുലപ്പാല്‍ മാറില്‍ കല്ലിച്ചുനീറി
താരാട്ടുകള്‍ ശൂന്യതയില്‍ ലയിച്ചുതേങ്ങി
കവിതയിലെന്‍ ജന്മം പൊലിഞ്ഞുപോയി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: