എല്ലായിടത്തും എപ്പോളും ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിച്ചു എന്നു വരില്ല, അത്തരം സാഹചര്യത്തില്‍ പാദങ്ങളുടെ മനോഹാരിതയ്ക്ക് ബെയര്‍ഫൂട്ട് സാന്ഡലുകള് തിരഞ്ഞെടുക്കാം. വ്യത്യസ്ത മോഡലുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. പാദങ്ങളുടെ അഴക് കൂട്ടാന്‍ ഇവ സഹായിക്കും. പാദസരങ്ങള്‍ ഇല്ലാതെ ഇവ അണിയുന്നതാണ് കൂടുതല്‍ ഭംഗി. വ്യത്യസ്ത ഡിസൈനുകളിലും മെറ്റീരിയലുകളിലുമായി ഇവ പാദങ്ങളെ അലങ്കരിക്കും.
നവവധുക്കളെ ഒരുക്കാന്‍ ആന്റിക് ഗോള്‍ഡ് പായല്‍ ജോഡികളാണ് ഉപയോഗിക്കുന്നത്. ഇതിന് ലഭിക്കുന്ന ട്രഡീഷണല്‍ ലുക്കാണ് ഇവയെ വധുക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വിപണിയില്‍ 1500 രൂപ മുതല്‍ ഇത് ലഭ്യമാണ്. മെറ്റല്‍, മാക്രെയിം കോമ്പിനേഷനില്‍ ഒരുങ്ങുന്ന മെറ്റല്‍ ആംഗലറ്റ് ജോഡികള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്്. ആഘോഷവേളകളിലേക്കും നിത്യേന ഉപയോഗിക്കുന്നതിനായും മെറ്റല്‍ ആന്കലറ്റ് പെയര്‍ ഉപയോഗിക്കാവുന്നതാണ്. 2500 മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
നെയ്തെടുക്കുന്ന ഹാന്‍ഡ് ക്രാഫ്റ്റഡ് ബെയര്‍ ഫൂട്ടുകള്ക്കും പ്രിയര്‍ ഏറെയുണ്ട്. പൂര്‍ണത ലഭിക്കുമെന്നതാണ് ഇത്തരം ജോടികളുടെ പ്രത്യേകത. കൈകളാല്‍ തുന്നിയെടുക്കുന്ന ഇവ പലനിറങ്ങളില്‍ ലഭ്യമാണ്. 800 രൂപ മുതല്‍ ഇതിന്റെ വില ആരംഭിക്കും.
മുത്തുകളോടും പേളുകളോടും പ്രിയമുള്ളവരാണ് എല്ലാ സ്ത്രീകളും. മറ്റ് ആഭരണങ്ങള്‍ക്ക് പുറമേ പാദങ്ങളെ അലങ്കരിക്കാനും മുത്തുകളും പേളുകളും ഉപയോഗിക്കാറുണ്ട്.
ഇവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബെയര്‍ ഫൂട്ടുകളും വിപണിയില്‍ ലഭ്യമാണ്. പല തരം ഡിസൈനുകള്‍ ഇതില്‍ വരുത്താം. പലനിറങ്ങളിലുള്ള മുത്തുകളും മറ്റും ഉപയോഗിച്ച് ഇത് ആകര്‍ഷകമാക്കാം. മുത്തുകളുടെ നിറങ്ങള്‍ക്ക് അനുസരിച്ച് നഖത്തിനും നിറം നല്‍കാവുന്നതാണ്.
കല്ലുകള്‍ മാത്രം പതിപ്പിച്ച സ്റ്റോണ്‍ ആംഗലറ്റ് ജോഡികളും ട്രെന്‍ഡാകുന്നുണ്ട്. സ്കേര്ട്ടുകള്ക്കൊപ്പം അണിയുന്നത് പാദങ്ങള്‍ക്ക് ഭംഗിയേകുന്നു. 6500 മുതലാണ് ഇതിന്റെ വില. മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്ത ഫാബ്രിക് പെയറുകള്ക്കും ഡിമാന്‍ഡ് ഏറെയാണ്. വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഇത് അണിയുമ്പോള്‍ നിങ്ങള്‍ താരമാകുമെന്നതില്‍ സംശയം വേണ്ട. 525 മുതലാണ് വില തുടങ്ങുന്നത്.
ചെയിനും ലൈറ്റ് സ്റ്റോണുകളും വരുന്ന പെയറുകളും വിപണി കീഴടക്കുന്നുണ്ട്. 440 മുതലാണ് വില ആരംഭിക്കുന്നത്.
അനാര്ക്കലിക്കും, സാരിക്കുമൊപ്പം അണിയാന്‍ കഴിയുന്നവയാണ് മള്‍ട്ടി കളേര്‍ഡ് ഇനാമല്‍ സിര്‍കോണ്‍ ആംഗലറ്റ്. പലനിറങ്ങള്‍ വരുന്നതിനൊപ്പം ഗോള്‍ഡന്‍ നിറങ്ങള്‍ വരുന്നത് പാദങ്ങള്‍ക്ക് അഴകേറ്റും. മള്‍ട്ടി കളേര്‍ഡ് ഇനാമല്‍ സിര്‍കോണ്‍ ആംഗലറ്റിന് 7700 മുതലാണ് വില വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: