കൊച്ചി: ടാറ്റാ ഡോകോമോ, കേരള സര്‍ക്കിളിലെ പുതിയ വരിക്കാര്‍ക്കായി 126 രൂപയുടെ ഫസ്റ്റ് റീചാര്‍ജ്ജ് കൂപ്പണ്‍ അവതരിപ്പിച്ചു. “നെറ്റ് പ്ലാന്‍” എന്നറിയപ്പെടുന്ന ഈ സേവനം 195, 255, 351, 449 എന്നീ നാലു റീചാര്‍ജ്ജ് നിരക്കുകളില്‍ ഡബിള്‍ ഡേറ്റാ അനുകൂല്യം വാഗ്ദാനം ചെയ്യുന്നു.
ഈ ഡബിള്‍ ഡേറ്റാ ആനുകൂല്യം ലഭ്യമാക്കുന്നതിനായി, വരിക്കാര്‍ നെറ്റ് പ്ലാന്‍ 126 റീചാര്‍ജ്ജ് ചെയ്യണം.
തുടര്‍ന്ന് 90 ദിവസത്തിനുള്ളില്‍ 195, 255, 351, 449 എന്നീ നിരക്കുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ഉപയോഗിക്കാം. യഥാക്രമം 1 ജിബി, 1.5 ജിബി, 2 ജിബി, 2.5 ജിബി നല്‍കിയിരുന്ന ഈ റീചാര്‍ജ്ജ് കൂപ്പണുകള്‍ ഇപ്പോള്‍ യഥാക്രമം 2 ജി ബി, 3 ജി ബി, 4 ജി ബി, 5 ജി ബി എന്നിങ്ങനെ ഡബിള്‍ ഡേറ്റാ വാഗ്ദാനം ചെയ്യുന്നു.
മൂന്നു മാസത്തെ വാലിഡിറ്റിയോടുകുടിയ ഈ ഓഫര്‍ പുതിയ വരിക്കാര്‍ക്കു മാത്രമാണെന്ന് ടാറ്റാ ടെലിസര്‍വ്വീസസ് ലിമിറ്റഡ് കര്‍ണ്ണാടക കേരള സര്‍ക്കിള്‍ കസ്റ്റമര്‍ ബിസിനസ്സ് യൂണിറ്റ് തലവന്‍ അശോക് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: