കൊച്ചി: പേന വിപണിയിലെ രാജ്യത്തെ മുന്‍നിര കമ്പനിയായ ജി എം പെന്‍സ് ഇന്റര്‍നാഷണല്‍ റോറിറ്റോ ബ്രാന്‍ഡ് പേനകള്‍ വിപണിയിലെത്തിച്ചു. ഉത്പന്നങ്ങളുടെ രൂപകല്പനയും വികസനവും നിര്‍വ്വഹിക്കുന്ന ജര്‍മനിയിലെ ഷ്നീഡര്‍ ഉള്‍പ്പെടെ ലോകമെമ്പാളുമുള്ള കമ്പനികളുമായി പങ്കാളിത്തമുള്ള ആഗോളബ്രാന്ഡാണ് റോറിറ്റോ.
സാധാരണവിലയില് ആഗോളരംഗത്ത് എഴുത്തുപകരണരംഗത്തെ പുതിയ ട്രെന്‍ഡുകളും പുതിയ ഉത്പന്നങ്ങളും വിപണിയില്‍ ലഭ്യമാക്കുകയാണ് പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യം. അഞ്ചു മുതല്‍ 200 രൂപ വരെയാണ് റോറിറ്റോ ഉത്പന്നങ്ങളുടെ വില. ജി എം പെന്‍സ് ഇന്റര്‍നാഷണലില്‍ നിന്ന് റോറിറ്റോ എന്ന ആഗോള ബ്രാന്‍ഡ് പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജി എം പെന്‍സ് ഇന്റര്‍നാഷണല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഇന്ദ്രകുമാര്‍ മഹേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: