തിരുവല്ല:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മണിപ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഉപദേവതാക്ഷേത്രങ്ങളുടെ പുനഃപ്രതിഷ്ഠ നടന്നു.നിരവധി ഭക്ത ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളായി ക്ഷേത്രത്തില്‍ നടന്ന നിരവധി താന്ത്രിക ചടങ്ങുകളോടെയാണ് ഉപദേവതാലയ പ്രതിഷ്ഠ നടക്കുന്നത്.തന്ത്രി മുഖ്യന് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.നാഗരാജാവ്,നാഗയക്ഷി,യോഗീശ്വരന്,ഭഗവതി തുടങ്ങിയ ഉപദേവതകളുടെ പ്രതിഷ്ഠാകര്‍മ്മമാണ് കഴിഞ്ഞ ദിവസം നടന്നത്. ഗണപതി ഹോമം,വിശേഷാല്‍ പൂജകള്‍, ഗണപതിപൂജ,ആചാര്യ വരണം,പ്രസാദ ശുദ്ധിക്രിയ,വാസ്തുബലി,ഭഗവതുകികി പഞ്ചവിംബശതീകലശപൂജ,കലശാഭിഷേകം,അനുജ്ഞ പ്രാര്‍ത്ഥന,ഉപദേവതാ കലശപൂജ, പ്രാസാദ പ്രതിഷ്ഠ,പ്രസന്നപൂജ,
വിശേഷാല്‍ നിവേദ്യം,സര്‍പ്പം പാട്ട് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.പുനപ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രസാദമൂട്ടും നടന്നു.വൈകിട്ട് 7ന് സര്പ്പബലയും നടന്നു.ഉപദേവതാലയ സ മ ര്‍ പ്പണത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: