ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയര് കമ്പനിയായ ഇന്‍ഫോസിസിന്റെ ബിസിനസ് വിഭാഗം തലവനായി അനന്ത രാധാകൃഷ്ണന് ചുമതലയേല്‍ക്കും.
നിലവില്‍ ഈ ചുമതല വഹിക്കുന്ന അനൂപ് ഉപാധ്യായയുടെ ഒഴിവിലാണ് അനന്ത രാധാകൃഷ്ണന് നിയമിതനാവുന്നത്.
പ്രധാനമായും ബിസിനസ് പുറംകരാര്‍ വിഭാഗം ഇനി പ്രവര്‍ത്തിക്കുക ഇദ്ദേഹത്തിന്റെ കീഴിലായിരിക്കുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു.
2000ത്തിലാണ് അനന്ത രാധാകൃഷ്ണന് ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: