ന്യൂദല്‍ഹി: മാരുതി സുസുക്കി ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ബെലേനോ കാറുകളില്‍ 75,419 എണ്ണം തിരിച്ചിവിളിക്കുന്നു. എയര്‍ബാഗ് കണ്ട്രോളര് സോഫ്ട്വെയറിലും ഫ്യുയല്‍ ഫില്ട്ടറിലുമുള്ള തകരാറുകള്‍ പരിഹരിക്കാനാണിത്. ഇതുകൂടാതെ ഡിസയറിന്റെ 1961 വണ്ടികളും തകരാറുകള്‍ പരിഹരിക്കാന്‍ തിരിച്ചുവിളിക്കുന്നുണ്ട്.
2015 ആഗസ്ത് മൂന്നിനും 2016 മെയ് 17നും ഇടയ്ക്ക് നിര്‍മിച്ചവയാണ് ഈ ബെലേനോകള്. കയറ്റുമതി ചെയ്ത 17,231 വണ്ടികളും മടക്കിക്കൊണ്ടുവരും. ബെലേനോയിലെ എയര്‍ബാഗ് കണ്ട്രോള് സോഫ്ട്വെയറിനും ഡിസയറിന്റെ ഫ്യുയല്‍ ഫില്ട്ടറിനുമുള്ള തകരാറുകള്‍ സൗജന്യമായിത്തന്നെ റിപ്പയര്‍ ചെയ്തു കൊടുക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതിനുവേണ്ടി മെയ് 31 മുതല്‍ ഡീലര്‍മാര്‍ വാഹന ഉടമകളുമായി ബന്ധപ്പെട്ടുതുടങ്ങും. ഇതിനു മുമ്പ് 2015ല്‍ ആള്‍ട്ടോ കെ10 വാഹനങ്ങളും തകരാറുകളെ തുടര്‍ന്ന് മാരുതി തിരിച്ചുവിളിച്ചിരുന്നു. 2012ല്‍ മാരുതിയുടെ 18 ലക്ഷം വാഹനങ്ങളാണ് കുറ്റം മാറ്റാന്‍ തിരച്ചുവിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: