ആലപ്പുഴ: കള്ളുചെത്തു വ്യവസായത്തെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനും ടോഡി കോര്പറേഷന് പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശിവജി സുദര്ശനന് ആവശ്യപ്പെട്ടു.
കേരളാ പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ഒന്‍പതാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായമായ കള്ളുചെത്തു മേഖലയും അതില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിനു തൊഴിലാളികളും വംശനാശ ഭീഷണി നേരിടുകയാണ്. മാറി മാറി കേരളം ഭരിച്ച സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറേഷന് പ്രസിഡന്റ് എം. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ഫെഡറേഷന് ജനറല്‍ സെക്രട്ടറി ബി. രാജശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍. എം. പ്രദോഷ് വരവുചെലവു കണക്കും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍ ആശംസയര്‍പ്പിച്ചു. കെ.ആര്. വിജയന്, കെ. എന്‍. വിജയന്, ഓമനക്കുട്ടന് പിള്ള എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കെ. സദാശിവന്‍പിള്ള സ്വാഗതവും പി.എസ്. ശശി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബി. രാജശേഖരന് ആലപ്പുഴ (പ്രസിഡന്റ്), കെ. കൃഷ്ണന്‍കുട്ടി ആലപ്പുഴ, എന്‍. എം. പ്രദോഷ് തൃശൂര്‍, പി. സുന്ദരന്‍ പാലക്കാട്, ഓമനക്കുട്ടന്‍പിള്ള കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), പി.എസ്. ശശി പത്തനംതിട്ട (ജനറല്‍ സെക്രട്ടറി), കെ.എന്‍.വിജയന് തൃശൂര്‍, കുട്ടികൃഷ്ണന് കോട്ടയം, പി. എസ്. ദാമോദരന്‍ കോഴിക്കോട്, വി. എസ്. ധനേഷ് എറണാകുളം, ഗോവിന്ദ് ആര്. തമ്പി തിരുവനന്തപുരം, കെ. എസ്. സുരേഷ്കുമാര്‍ പത്തനംതിട്ട (സെക്രട്ടറിമാര്‍), കെ. ആര്. വിജയന് ഇടുക്കി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: