ഇത് ജേക്കബ് എന്ന ഒരു വയസുകാരന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടേയും വേദനയുടേയും കഥ. ഒപ്പം നിയമത്തിന് ഇപ്പോഴും ബാല്യം എന്ന കൗതുകം ജനിപ്പിക്കുന്ന യാഥാര്‍ഥ്യവും.
രണ്ട് മാസം മുമ്പ് യുഎസിലെ ഒറിഗോണിലാണ് സംഭവം നടക്കുന്നത്. ഒരു വയസ്സുകാരന് ജേക്കബ് തന്റെ ആയയുടെ ക്രൂര പീഡനത്തിനിരയാകുമ്പോഴും അവന് കരയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കുട്ടിയെ കോണ്‍ക്രീറ്റ് തറയിലിട്ടും കവിളത്തടിച്ചും ആയ ക്രൂരത കാട്ടി.
ജേക്കബിനോടുള്ള ആയയുടെ ക്രൂരത അവന്റെ മാതാപിതാക്കള്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മാതാപിതാക്കളായ ജോഷുവാ മാര്ബറിയും അലിസിയ ക്യുനിയും ഒന്നിലധികം ഡോക്ടര്‍മാരുടെ വൈദ്യ സഹായം തേടി. അവരെല്ലാം ചൂണ്ടിക്കാട്ടിയത് ഒന്നു തന്നെയായിരുന്നു. ‘ഈ ക്രൂരത കുട്ടിയെ കൊലപ്പെടുത്തുമായിരുന്നു’. അത്രത്തോളമായിരുന്നു ആ കുരുന്നിന്റെ മുഖത്ത് സംഭവിച്ച മുറിവുകള്‍.
തുടര്‍ന്ന് പ്രതിക്കെതിരെ നിയയുദ്ധം നടത്താന്‍ തന്നെ ജേക്കബിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചു. എന്നാല്‍ നിയമനടപടികള്‍ കൗതുകകരമായിരുന്നു. നിയമത്തിന്റെ പഴുതില്‍ പ്രതി കുറ്റക്കാരനല്ലെന്നായിരുന്നു പോലീസുകാരുടേയും കോടതിയുടേയും ഭാഷ്യം.
വിവാദവും കൗതുകരവുമായ വിധി ഇങ്ങനെ
2012ലെ ഒറിഗോണ്‍ കോടതി വിധിയനുസരിച്ച് ക്രൂതയ്ക്കിരയാകുമ്പോള് വേദനയനുഭവിച്ചെന്ന് ഇര തന്നെ തെളിയിക്കണം. ഇര തന്നെ ഇത് സ്വയം വ്യക്തമാക്കണം. ഇനിയാണ് കൗതുകകരമായ ചോദ്യം? ഒരു വയസുകാരനായ കുട്ടി എങ്ങനെ സംസാരിക്കും. എങ്ങനെ അവന് അവന്റെ വേദന വിവരിക്കും. വിവാദപരമായ വിധി മൂലം ഈ കേസിന് അന്ത്യം സംഭവിച്ചിരിക്കുന്നു. ജേക്കബിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അവനിലുണ്ടായ മുറിവുകള്‍ പോലും തെളിവായി കോടതി പരിഗണിച്ചില്ല എന്നത് നിയമത്തിലെ കൗതുകത്തിന് ആക്കം കൂട്ടുന്നു.
#JusticeforJacob
സാമൂഹ മാധ്യമമായ ഫെസ്ബുക്കില്‍ ജേക്കബിന്റെ കഥ ചര്‍ച്ചയാകുകയാണ്. #JusticeforJacob എന്ന പേരിലാണ് ഫെസ്ബുക്കില്‍ ജേക്കബിന്റെ കഥ സജീവമാകുന്നത്. നിരവധി പേരാണ് ജേക്കബിന്റെ മാതാപിതാക്കളുടെ ഫെസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചെത്തിയിരിക്കുന്നത്. ഇതിനോടകം 370,587 ലധികം ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.
https://www.facebook.com/joshua.marbury.3/posts/1249760118379278
പ്രതികരിക്കാൻ ഇവിടെ എഴുതുക: