താജ്മഹല്‍, പ്രണയത്തിന്റെ നിത്യവിസ്മയ സ്മാരകമായി ചരിത്രത്തിന്റെ ഏടുകളില്‍ ഇടംനേടിയ വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പ സൗന്ദര്യം. താജ്മഹലിന്റെ ചാരുതയെ വാഴ്ത്തുമ്പോഴും താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രണയസ്മാരകമോ എന്ന് പലരും സംശയിക്കുന്നു. താജ്മഹല്‍ ദ ട്രൂ സ്റ്റോറി എന്ന ഗ്രന്ഥത്തിലൂടെ ചരിത്ര ഗവേഷകനായ പ്രൊഫ. പി.എന്‍. ഓക് ഈ സംശയത്തെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു.
തേജോമഹല്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നതെന്നും ഇതൊരു ശിവക്ഷേത്രം ആയിരുന്നു എന്നുമാണ് ഓക് തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ഈ പുസ്തകം ജനമധ്യത്തിലേക്ക് എത്തുന്നതിനുമുമ്പേ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ താജ്മഹല്‍ ദ ട്രൂ സ്റ്റോറി നിര്‍ത്തലാക്കുകയായിരുന്നു.
ചരിത്രം വളച്ചൊടിക്കപ്പെട്ടതായാലും ലോകത്തിന് മുന്നില്‍ പ്രൗഢിയോടെ തലയുയര്ത്തിനില്ക്കുന്ന, മഹാത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍. പക്ഷെ പരിസ്ഥിതി മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ താജ്മഹലും ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
താജ്മഹലിന്റെ വെണ്ണക്കല്‍ ഭംഗിയെ അപ്പാടെ ഇത് നശിപ്പിച്ചേക്കും. യമുനാ നദിയിലെ മലിനീകരണമാണ് ഇതിന് കാരണം. താജ്മഹലിന് ഇപ്പോള്‍ വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത് ഒരിത്തിരി കുഞ്ഞനാണ്. കീടങ്ങളുടെ ആക്രമണമാണ് താജ്മഹലിന്റെ മനോഹാരിതയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നത്.
യമുനാ നദിയിലെ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മലിനീകരണം മൂലം വ്യാപകമായി കീടങ്ങള്‍ പെറ്റുപെരുകുകയാണ്. ഏീലഹറശരവശൃീിീാൗെ വിഭാഗത്തില്‍പ്പെട്ട കീടമാണ് ഇപ്പോള്‍ താജ്മഹല്‍ സംരക്ഷിക്കുന്നവര്‍ക്ക് തലവേദനയായിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് വനം പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ട് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
താജ്മഹലിന്റെ മാര്‍ബിള്‍ ഭിത്തികളില്‍ കറുപ്പും പച്ചയും നിറങ്ങളില്‍ പാടുകള്‍ വരുത്തുകയാണ് ഈ കീടങ്ങള്‍. എല്ലാദിവസവും ഇവിടുത്തെ ജീവനക്കാര്‍ ഭിത്തികള്‍ ഉരച്ചുകഴുകുന്നുണ്ട്. എന്നാല്‍ ഇതും മാര്‍ബിളില്‍ കേടുപാടുകള്‍ വരുത്തുന്നുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെയിലെ ഭുവന് വിക്രം പറയുന്നു. ഇതിന് സ്ഥായിയൊയുരു പരിഹാരം തേടുന്നുണ്ടെങ്കിലും അതെങ്ങനെയെന്ന് നിശ്ചയമില്ലാത്ത സ്ഥിതിയാണ്.
നിരന്തരം മലിനമാക്കപ്പെടുന്ന യമുനയിലെ മലിനീകരണം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൂര്‍ണപരാജയം ആണെന്നതിന് തെളിവാണ് അപകടകാരികളായ കീടങ്ങളുടെ പെറ്റുപെരുകല്‍. കീടങ്ങളുടെ പ്രജനനം നിയന്ത്രിക്കുന്നതിനെപ്പറ്റി പഠിച്ചുവരികയാണെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് നവനീത് സെഹ്ഗല്‍ പറയുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷ.
താജ്മഹല്‍ ഒരു പ്രണയ സ്മാരകമല്ലെന്നും ഇത് പണിത ശില്പികളുടെ കൈകള്‍ ഇനിയൊരിക്കലും അതുപോലൊരു സൗധം അവര്‍ പണിയരുത് എന്നുമാഗ്രഹിച്ച ഷാജഹാന് വെട്ടിയരിഞ്ഞുവെന്നും അധികം ആരും വായിക്കപ്പെടാത്ത മറ്റൊരു ചരിത്രവുമുണ്ട് താജ്മഹലിനെ സംബന്ധിച്ച്. പക്ഷെ, താജ്മഹല്‍ എന്നത് ഭാരതത്തിലെ ഏറ്റവും മഹത്തായ ചരിത്രസ്മാരകമാണ്.
അതുകൊണ്ടുതന്നെ അതിന്റെ തനിമ എക്കാലത്തും നിലനിര്‍ത്തേണ്ടതുമുണ്ട്. കാര്യം ഇതൊക്കെയാണെങ്കിലും താജ്മഹലിന്റെ കാര്യത്തിലും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇസ്ലാം വഖഫ് ബോര്‍ഡും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആ തര്‍ക്കത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പുരാവസ്തു സ്മാരകമോ?
മുസ്ലിം ആരാധനാലയമോ?
ഷാജഹാന് ചക്രവര്‍ത്തിയുടെയും മുംതാസ് മഹലിന്റെയും ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന താജ്മഹല്‍. ഇത് ഏവര്‍ക്കും കേട്ടുകേള്‍വിയുള്ള കാര്യങ്ങള്‍. സാഹചര്യങ്ങള്‍ മാറി. പരിഷ്കാരങ്ങളും. താജ്മഹല്‍ ഒരു പ്രണയകുടീരം മാത്രമല്ല പൊയ്പ്പോയ സംസ്കാരത്തിന്റെ ബാക്കി പത്രമായി, ദേശീയ-വൈദേശീയ സമ്മിശ്ര പിറവിയായി,
പുരാവസ്തു സ്മാരകങ്ങളിലൊന്നായി നിലനില്‍ക്കുന്ന താജ് എന്നും സന്ദര്‍ശകന്റെ ഹൃദയം കവരുന്നതാണ്. പക്ഷെ ഇവിടെയും ചില വേര്തരിവുകള് പ്രകടമാണ്. ഈ വേര്‍തിരിവ് കാണുമ്പോള്‍ താജ്മഹല്‍ ഒരു മുസ്ലിം ആരാധനാലയമോ അതോ പുരാവസ്തു സ്മാരകമോ എന്ന സംശയം ശക്തമാകും.
മുന്‍പ് വെള്ളിയാഴ്ചകളില്‍ 12.30 മുതല്‍ രണ്ടു മണിവരെ മുസ്ലിങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ ഇപ്പോള്‍ 12.30 മുതല്‍ മൂന്നു മണിവരെ പ്രവേശനം മുസ്ലിങ്ങള്‍ക്കായി നിജപ്പെടുത്തിക്കഴിഞ്ഞു. ഇതുമൂലം മറ്റ് മതസ്ഥര്‍ക്ക് ഏറെനേരമാണ് ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. നിസ്കാരത്തിന്റെ സമയം ബാങ്ക് വിളികളും മൈക്കില്‍ മുഴങ്ങും.
എന്നാല്‍ മുസ്ലിം ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നും പിന്തുടരാതിരിക്കുകയും കബറിടങ്ങളില്‍ ആരാധനയും നിസ്കാരവും ഇല്ല എന്നിരിക്കെ താജ്മഹലില്‍ എന്ത് ആരാധനാ സമ്പ്രദായമാണ് നടക്കുന്നത് എന്ന് ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഓരോ ദിവസവും 20,000 ത്തോളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതിലുമേറും. ഇത്തരം വന്‍ ജനസഞ്ചയം വന്നുപോകുന്ന ഒരു പുരാവസ്തു സങ്കേതത്തില്‍ ഇത്തരം പേക്കൂത്തുകള്‍ അനുവദിക്കേണ്ട കാര്യമുണ്ടോ എന്ന് ആരും ചോദിച്ചുപോകുന്ന അവസ്ഥ.
സ്വദേശിയായ സന്ദര്ശകനില്നിന്നും 40 രൂപയും വിദേശിയര്‍ക്ക് 1000 രൂപയുമാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ കോടികളുടെ ആസ്തിയാണ് ഓരോ മാസവും പുരാവസ്തു വകുപ്പിന് ലഭിക്കുന്നത്. എന്നാല്‍ താജ്മഹലിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഇസ്ലാം വഖഫ് ബോര്‍ഡും രംഗത്തുണ്ട്. ഇവര്‍ തമ്മിലുള്ള അവകാശ തകര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. താജ്മഹലില്‍ എത്തുന്ന സന്ദര്‍ശകരില്‍നിന്നും ലഭിക്കുന്ന പണം മാത്രമാണ് ഇവരുടെ ലക്ഷ്യം.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ താജിന്റെ പുനഃരുദ്ധാരണത്തിനും മറ്റുമായി വര്‍ഷംന്തോറും 20 കോടിയോളം രൂപയാണ് ഇവിടെ മുടക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കൂടിയിട്ടുണ്ട്. താജ്മഹലിനുള്ളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എങ്കിലും പുറത്ത് ഏറെ മാറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്. പുറത്ത് ശക്തമായ സുരക്ഷയും ബോംബ് സ്ക്വാഡും സിസിടിവി സംവിധാനങ്ങളും ഒക്കെ ഉള്ളപ്പോഴും താജിന്റെ പിന്നില്‍ യമുനാ നദീതീരം അത്ര സുരക്ഷിതമല്ല. പേരിന് ഒരു ഇരുമ്പുവേലി സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും മത-തീവ്രവാദ സംഘടനകളുടെ കടന്നുവരവ് ഇവിടെക്കൂടി നിഷ്പ്രയാസം കഴിയും.
അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പുരാവസ്തുവകുപ്പ് താജ്മഹലിന്റെ ഭരണം നടത്തുമ്പോഴും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് താജിന്റെ അധികാരം പൂര്‍ണമായും പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ഒരു ഭാഗത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് വെള്ളിയാഴ്ച ദിവസങ്ങളിലെ നിയന്ത്രണങ്ങളും അവകാശവാദങ്ങളും. പുറത്ത് ഇവര്‍ക്ക് പിണിയാളുകളായി ഉള്ളവരാണ് ഏറെയും.
362 വര്‍ഷം പിന്നിടുന്ന താജ്മഹല്‍ ഇന്ന് തര്‍ക്കവസ്തുവായി അങ്ങനെ തുടരുകയാണ്. വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളില്‍ പ്രധാനമായും പറയുന്നത് മുംതാസിനും ഷാജഹാനും ഒപ്പം ഷാജഹാന്റെ രണ്ടാമത്തെ ഭാര്യയുടെയും രണ്ട് അടുത്ത സുഹൃത്തുക്കളുടെയും ശവകുടീരങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ശവകുടീരങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ചുമതല വഖഫ് ബോര്‍ഡിനാണെന്നുമാണ്.
ആയതിനാല്‍ താജ്മഹലിന്റെ സംരക്ഷണ ചുമതല തങ്ങള്‍ക്ക് വേണമെന്നാണ് ഇവരുടെ അവകാശവാദം. ആര് ഭരിച്ചിരുന്നതായാലും ജാതിമത ചിന്തകള്‍ നോക്കാതെ പൊതുസംരക്ഷിത വസ്തുവായി കാണുവാനുള്ള അധികാരമുള്ളപ്പോഴാണ് ഇതിനായുള്ള അവകാശതര്‍ക്കം നിലനില്‍ക്കുന്നത്.
താജ്മഹലിന്റെ പിറവി
അനശ്വര പ്രേമത്തിന്റെ നിത്യസ്മാരകമെന്ന് വിശേഷിപ്പിക്കുന്ന ഈ മാര്‍ബിള്‍ കുടീരം 1653 ല്‍ തന്റെ പ്രിയതമയായ മുംതാസിന്റെ ഓര്‍മക്കായി ഷാജഹാന് നിര്‍മിച്ചതാണ്. ഈ രമ്യഹര്‍മ്യം ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി നിലനില്ക്കുന്നു. ആഗ്രയില്‍ യമുനയുടെ തീരത്ത് രാജാമാന്‍ സിംഗിന് ഒരു പൂന്തോട്ടമുണ്ടായിരുന്നു. ഈ പൂന്തോട്ടമാണ് തന്റെ പ്രിയതമക്ക് സ്മാരകം നിര്‍മിക്കാന്‍ ഷാജഹാന് തെരഞ്ഞെടുക്കുന്നത്. രാജാമാന്സിങിന്റെ പുത്രന് ജഗല് സിംഗന് സന്തോഷപൂര്‍വം ഷാജഹാന് ഈ സ്ഥലം വിട്ടുകൊടുത്തു.
ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ശില്‍പ്പികള്‍ ഇതിന്റെ നിര്‍മാണത്തില്‍ പങ്കുകൊണ്ടു. 20,000 ത്തോളം തൊഴിലാളികള്‍ 10 വര്‍ഷവും 6 മാസവും രാപകലെന്യേ പണിയെടുത്താണ് താജ്മഹലിന്റെ പണി പൂര്‍ത്തിയാക്കിയത്. മുംതാസിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച സ്നേഹത്തിന്റെ അനശ്വരസ്മാരകം 362 വര്‍ഷം പിന്നിടുകയാണിപ്പോള്‍. അന്നത്തെ സ്മാരകങ്ങളുടെ നിര്മാണത്തിലടങ്ങിയിട്ടുള്ള കരവിരുത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ കാലഘട്ടത്തില്‍ ശില്പ്പവിദ്യക്കും വികാസം ഉണ്ടായിട്ടുണ്ട്.
മുഗള്‍ഭരണ കാലത്തെ ചിത്രകല ദേശീയ-വൈദേശീയ ശൈലികളുടെ സമ്മിശ്രമാണ്. താജ്മഹലിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത ചിലപ്പോള്‍ ഓകിന്റെ താജ്മഹല്‍ ദ ട്രൂ സ്റ്റോറി എന്ന ഗ്രന്ഥത്തില്‍ പറയുന്നതാവാം. ആ മൂടപ്പെട്ട സത്യത്തിന്റെ പൊരുളറിയാന്‍ ശ്രമിക്കുന്നവരുടെ വായും തുടക്കത്തിലെ മൂടപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടും യഥാര്‍ത്ഥ ചരിത്രം അറിയാതെ പോകുന്നു.
അന്ന് മങ്ങി, ഇന്ന് പച്ച, നാളെ കറുപ്പ്?
ഈ വെണ്ണക്കല്‍ കൊട്ടാരത്തിന്റെ ഭിത്തികളില്‍ പടര്‍ന്നുകയറുന്ന പച്ചക്കീടങ്ങള്ക്ക് കാരണം യമുനയില്‍ കലര്‍ന്ന മാലിന്യങ്ങള്‍ തന്നെയാണ്. ആരാണ് യമുനയെ മലിനമാക്കുന്നത്. അന്വേഷിച്ചു കണ്ടെത്തിയാല്‍ ഏറെ കൗതുകമാണ്.
പച്ച നിറത്തിലുള്ള കീടങ്ങളെ പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് Goeldichironomus
എന്നാണ്. മലിനജലത്തിന്റെ ഉപരിതലത്തിലാണ് ഇത്തരം കീടങ്ങള്‍ വളരുന്നത്. ഇവിടെ യമുന തന്നെയാണ്് ഈ കീടങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഇതുണ്ടാക്കുന്ന തകരാറുകളുടെ വ്യാപ്തിയും ചെറുതല്ല. കീടശാസ്ത്രത്തില്‍ അദ്ധ്യാപകനായ ഡോ. ഗിരീഷ് മഹേശ്വരി പറയുന്നത്, താജ്മഹലിന്റെ മാര്‍ബിള്‍ ചുമരുകള്‍ക്ക് മാത്രമല്ല വെള്ളകല്ലുകളിലെവിടെയും ഇവകൂട്ടം കൂടിയെത്തുകയും പരക്കുകയും ചെയ്യുമെന്നാണ്.
അധികൃതര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഹരിതട്രൈബ്യൂണലിന്റെ ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് സ്വതന്ത്ര കുമാര്‍ ഉത്തര്‍പ്രദേശിലെ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്്.
യമുനയില്‍ മാലിന്യം തള്ളുന്നതിനെതിരെ പരിസ്ഥിതിവാദിയും പ്രദേശവാസിയുമായ ഡി.കെ. ജോഷി പരാതി നല്‍കിയിരുന്നു. Chironomus Calligrapshus എന്ന കീടത്തിന്റെ അളവ് വളരെ അധികമാണെന്നും ഇത് നദീ ജലത്തെ മലിനമാക്കുമെന്നും കാണിച്ചിരുന്നു.
താജിനും നദിക്കും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മലിനീകരണം തടയുന്നതിനായുള്ള കമ്മിറ്റി ഇതിനായൊരു ഒരു ഘടനതന്നെ നിര്‍മ്മിച്ചിരുന്നു.
ഇതാദ്യമായല്ല ഈ പ്രണയസൗധത്തിന് നേരെ മലിനീകരണ ഭീഷണി ഉയര്‍ന്നു കേള്‍ക്കുന്നത്. വായു മലിനീകരണം കാരണം താജിന്റെ നിറം മങ്ങിയിയതും. ഉയര്‍ന്ന പൊടിയും വാഹനങ്ങളില്‍ നിന്നുയരുന്ന കാര്‍ബണ്‍ അടങ്ങിയ പുകയും ഈ ചരിത്ര സ്മാരകത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. യുപി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: