കൊച്ചി: ‘ആടുപുലിയാട്ടം’ എന്ന പുതിയ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് നടന് ജയറാം. വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുക.
എറണാകുളത്ത് സവിത തിയറ്ററില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ക്കിടെയാണ് ജയറാം ഇത് പ്രഖ്യാപിച്ചത്.
ചിത്രം കാണാനത്തെിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.
ഡയറക്ടര്‍ കണ്ണന് താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. മേയ് ഇരുപതിനാണ് ചിത്രം പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: