ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വിയൊഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ജയിംസ് ആന്‍ഡേഴ്‌സണിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു മുന്നില്‍ 91 റണ്‍സിനു വീണ് ഫോളോഓണ്‍ ചെയ്യേണ്ടിവന്ന ലങ്ക, രണ്ടാമിന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തുനില്‍ക്കെ മഴ കളി മുടക്കി. സ്‌കോര്‍: ഇംഗ്ലണ്ട്-298, ശ്രീലങ്ക – 91, 77/2.
രണ്ടാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്‍സ് എന്ന നിലയില്‍ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ലങ്കയെ വീണ്ടും ആന്‍ഡേഴ്‌സണ്‍ പരീക്ഷിച്ചു. രണ്ടാമിന്നിങ്‌സില്‍ വീണ രണ്ടു വിക്കറ്റുകളും ആന്‍ഡേഴ്‌സണിന്. 47 റണ്‍സോടെ കുശാല്‍ മെന്‍ഡിസും ഏഴു റണ്‍സോടെ ദിനേശ് ചണ്ഡിമലും ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 298 റണ്‍സിനു മടക്കിയെങ്കിലും ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുക്കാനായില്ല ലങ്കയ്‌ക്ക്. 34 റണ്‍സെടുത്ത നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് ടോപ് സ്‌കോറര്‍. ലാഹിരു തിരിമന്നെ (22), ദിനേശ് ചണ്ഡിമല്‍ (15), കൗശല്‍ സില്‍വ (11) എന്നിവരും രണ്ടക്കം കണ്ടു. 11.4 ഓവറില്‍ 16 റണ്‍ വഴങ്ങിയാണ് ആന്‍ഡേഴ്‌സണ്‍ അഞ്ചു വിക്കറ്റ് പിഴുതത്. ഇതിനിടെ കപില്‍ദേവിനെ മറികടന്ന് ടെസ്റ്റ് വിക്കറ്റ്‌വേട്ടക്കാരില്‍ ആറാമതുമെത്തി ആന്‍ഡേഴ്‌സണ്‍. പത്തോവറില്‍ 21 റണ്‍ വഴങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ് നാലു വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്‌സിന് ഒരു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: