കൊച്ചി: സ്മാര്‍ട്സിറ്റിയിലെ ആദ്യ കമ്പനിയായ മാരിആപ്സ് മറൈന്‍ സൊലൂഷന്‍സിന്റെ ഓഫീസ് ഉദ്ഘാടനം ബേണ്‍ഹാര്‍ഡ് ഷൂള്ടെ ഷിപ്മാനേജ്മെന്റ് (ബിഎസ്എം) ഗ്രൂപ്പ് സിഇഒ നോര്‍ബര്‍ട് ആഷ്മന് നിര്‍വഹിച്ചു.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരി ആപ്സ് സൈപ്രസ് ആഗോള ഷിപ്പിംഗ്, മറൈന്‍ വ്യവസായങ്ങള്‍ക്കാവശ്യമായ ഐടി സേവനരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് സ്മാര്‍ട്സിറ്റി കൊച്ചി തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ സംസാരിച്ച നോര്‍ബര്‍ട് ആഷ്മന് പറഞ്ഞു.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മറ്റൊരു ഐടി കമ്പനിയായ സിംഗ്നെറ്റ് സൊലൂഷന്‍സ് ജൂണ്‍ ആദ്യവാരം സ്മാര്‍ട്സിറ്റിയില്‍ ഓഫീസ് തുറക്കും. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം സിംഗപ്പൂരില്‍ നിന്നുള്ള ഉന്നതതല സംഘം ഈ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: