കൊച്ചി: ഹോണ്ടയുടെ ഇരുചക്രവാഹനങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായി ധാരണയിലെത്തി. കരാറില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് വൈ.എസ്. ഗൂലേറിയയും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്.വി. പാര്‍ഥസാരഥിയും ഒപ്പുവച്ചു. ഇന്‍ഡസ് ഇന്റ് ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളില്‍ നിന്നും വായ്പാ സൗകര്യം ലഭിക്കും.
ഇരുചക്രവാഹനത്തിന്റെ വിലയുടെ 90 ശതമാനം വായ്പ ലഭിക്കുമെന്ന് പാര്‍ഥസാരഥി പറഞ്ഞു. തിരിച്ചടവിന് 36 മാസം വരെ കാലാവധിയുണ്ട്. പ്രോസസിങ് ഫീ ഈടാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: