കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പേരില്‍ ഭാരതത്തിലും മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ജോലി വാഗ്ദാനങ്ങള്‍ ചെയ്യുന്ന വ്യാജ റിക്രൂട്ടര്‍മാര്‍ക്കെതിരെ നടപടികളെടുക്കുന്നു.
ആസ്റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്ദാനം നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും റിക്രൂട്ട്മെന്റ് ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്ക്കെതിരെ ദുബായ് പോലീസിലും സൈബര്‍ സെല്ലിലും കേസ് ഫയല്‍ ചെയ്തു.
ഭാരതം, പാക്കിസ്ഥാന്, ഫിലിപ്പീന്‍സ്, ന്യൂസീലാന്‍ഡ്, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ് ഈ നടപടി.
കമ്പനി റിക്രൂട്ട്മെന്റിനായി ട്രാവല്‍ എജന്‍സികളുടെ സഹായം തേടുന്നില്ലെന്നും ചില ട്രാവല്‍ ഏജന്റുമാരുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന ലെറ്ററുകള്‍ വ്യാജമാണെന്നും ആസ്റ്റര്‍ വ്യക്തമാക്കി.
റിക്രൂട്ട്മെന്റ് ചെലവുകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും തങ്ങള്‍ പണം ഈടാക്കുന്നില്ല. ഔദ്യോഗിക വെബ്സൈറ്റ് വേേു://മേെലൃറാവലമഹവേരമൃല.രീാ/രമൃലലൃ.െ
പ്രതികരിക്കാൻ ഇവിടെ എഴുതുക: