തിരുവനന്തപുരം: എസ്ബിടി ഉള്‍പ്പടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു.
എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയിലെ 45,000ത്തില്‍പ്പരം ജീവനക്കാരാണ് പണിമുടക്കുന്നത്. പ്രമോഷനെയും സ്ഥലം മാറ്റത്തെയും ലയനം ബാധിക്കും എന്ന ആശങ്ക ഉയര്‍ത്തിയാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്കു ശാഖകളുടെയും തൊഴിലാളികളുടെയും പുനഃക്രമീകരണത്തിലൂടെ ആഗോളവിപണിയില്‍ പ്രവേശിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശാഖകള്‍ അടച്ചുപൂട്ടിയും തൊഴിലാളികളെ പുറന്തള്ളിയും ഇടപാട് ചെലവുകള്‍ ചുരുക്കാനാണ് നീക്കം.
ലാഭകരമല്ലാത്ത ബിസിനസ് ഒഴിവാക്കി ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുമ്പോള്‍ ചെറുകിട ബാങ്കിടപാടുകാരെയാണ് ഇതു പ്രതികൂലമായി ബാധിക്കുകയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: