കൊല്ലം: ആർഎസ്പിക്ക് വൻ തിരിച്ചടി. മത്സരിച്ച ഒരു മണ്ഡലങ്ങളിൽ പോലും ആർഎസ്പിയുടെ സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായില്ല. 1957നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യമായിട്ടാണ് ഒരു എംഎൽഎ പോലും ഇല്ലാതെ ആർഎസ്പി ദയനീയ പരാജയം നുകരുന്നത്. ഇത് പാർട്ടിയുടെ അടിത്തറയിളക്കുമെന്നതിൽ ഒരു സംശയവുമില്ല.
പാർട്ടിക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന കൊല്ലം ജില്ലയിലെ തോൽവി ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്. തൊഴില്‍ മന്ത്രിയും ബേബിജോണിന്റെ മകനുമായ ഷിബു ബേബിജോൺ തോറ്റതും പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി. സിറ്റിംഗ് സീറ്റുകളായ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവയ്ക്ക് പുറമെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് മത്സരിച്ചത്. കൊല്ലത്ത് മൂന്ന് സീറ്റടക്കം അഞ്ച് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒരിടത്തും വിജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: