ജനീവ: അപൂര്‍വ്വമായ 15.38 കാരറ്റിലുള്ള പിങ്ക് ഡയമണ്ട് ലേലം ചെയ്തു. ജനീവയില്‍ നടന്ന ലേലത്തില്‍ 316ലക്ഷം ഡോളറിനാണ് ഇത് വിറ്റഴിഞ്ഞത്.
പിയര്‍ പഴത്തിന്റെ ആകൃതിയില്‍ ലളിതമായ റിങ്ങില്‍ ഘടിപ്പിച്ച രീതിയിവാണ് ഈ ഡയമണ്ട് തയ്യാറാക്കിയത്. ഏഷ്യയിലെ ഒരു സ്വകാര്യവ്യക്തിയാണ് ഇത് സ്വന്തമാക്കിയത്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2010ല്‍ 24.78 കാരറ്റ് ഗ്രഫ് പിങ്ക് ഡയമണ്ട് 462 ലക്ഷം ഡോളറിന് വിറ്റഴിഞ്ഞിരുന്നു. പിങ്ക് ഡയമണ്ടുകളുടെ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ലേലത്തുകയെന്ന റെക്കോര്‍ഡ് ഇതിനാണ്. ഇതുകൂടാതെ 16.08 കാരറ്റ് ഡയമണ്ട് 285ലക്ഷം ഡോളറിന് ഹൊങ്കോങ് സ്വദേശിയായ ജോസഫ് ലോ എന്നയാള്‍ ലേലത്തില്‍ വാങ്ങിയിരുന്നു. തന്റെ ഏഴുവയസ്സുകരിയായ മകള്‍ക്ക് സമ്മാനം നല്‍കുന്നതിനാണ് ഇത് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: