കൊച്ചി: മിതാഷി വിവിധ ശേഷികള്‍ ഉള്ള 11 ഇനം എയര്‍കണ്ടീഷണറുകള്‍ വിപണിയിലെത്തിച്ചു. ഓരോ ഉപഭോക്താവിന്റേയും ആവശ്യത്തിനനുസരിച്ച് ഒരു ടണ്‍, 1.5 ടണ്‍, 2 ടണ്‍ എന്നീ വിഭാഗങ്ങളിലായി 11 തരം എയര്‍കണ്ടീഷണറുകളാണ് അവതരിപ്പിച്ചത്. വില 19,950 രൂപ മുതല്‍.
പരിസ്ഥിതി സൗഹൃദ ആര് 410 ഗ്യാസ് ആണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.അതിവേഗം തണുപ്പ് ലഭ്യമാക്കാന്‍ കഴിയുന്ന 100 ശതമാനം കോപ്പര്‍ പൈപ്പുകളാണ് പ്രത്യേകത. ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യമൂലം കുറവ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് സിഎംഡി രാകേഷ് ദുഗാര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: