ദുബായ്: സ്മാര്‍ട്സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ ഭാരതത്തില്‍ത്തന്നെ ആദ്യത്തേതാകും. ഓയില്‍, ഗ്യാസ് താഴ്ന്ന ചെലവില്‍ തലമുറകളോളം ഊര്‍ജോല്‍പ്പാദനം നടത്തുന്നതിന് സഹായകമായ നൂതനാശയങ്ങളും സംരംഭങ്ങളും വികസിപ്പിക്കുകയെന്നതായിരിക്കും ക്ലസ്റ്ററിന്റെ പ്രധാന ലക്ഷ്യം.
എണ്ണ- വാതക കമ്പനികളും റിന്യൂവബിള്‍ എനര്‍ജി സ്ഥാപനങ്ങളും ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളും സാങ്കേതികവിദ്യാ ദാതാക്കളുമായിരിക്കും ക്ലസ്റ്ററിലെത്താന് പോകുന്ന ആഗോള സംരംഭങ്ങള്‍.
അമേരിക്കയില്‍ ടെക്സാസിലുള്ള ടെക്നോളജി കമ്പനിയും ഭാരതത്തിലെ പ്രമുഖ ബില്‍ഡറും തമ്മിലുള്ള സംയുക്ത സംരംഭമായ കെന്സെല് ഇന്‍ഫ്രാടെക് നടപ്പാക്കുന്ന ഈ ക്ലസ്റ്റര്‍, താഴ്ന്ന ചെലവില്‍ സംരംഭങ്ങള്‍ക്കാവശ്യമായ നൂതന അടിസ്ഥാനസൗകര്യമൊരുക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഊര്‍ജ്ജ വ്യവസായ മേഖലയ്ക്ക് ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വ്യവസായങ്ങളും സാങ്കേതിക പരിശീലനകേന്ദ്രങ്ങളും ക്ലസ്റ്ററിലുണ്ടാകും.
ഡിജിറ്റല്‍ ടെക്നോളജി ലാബുകള്‍, ടെസ്റ്റിങ് സെന്ററുകള്‍, സാങ്കേതികവിദ്യകളും സേവനങ്ങള്‍ ലഭ്യമാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, ക്ലൗഡ് പോലുള്ള വിദുരസ്ഥ പ്രവര്‍ത്തന സഹായം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യ സേവനങ്ങള്‍, എഞ്ചിനീയറിങ് സേവനങ്ങള്‍, വിതരണശൃംഖലകളുടെ കൈകാര്യം തുടങ്ങിയ സേവനങ്ങളും ക്ലസ്റ്റര്‍ നല്‍കും. ആഗോള ഊര്‍ജ ഭീമന്മാര്ക്കായി റിയല്‍ടൈം ഓപ്പറേഷന് സപ്പോര്‍ട്ട് സെന്ററുകളും ഇതിലുള്‍പ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: