ധാരാളം പഴവര്ഗങ്ങളാല് സമൃദ്ധമാണ് നമ്മുടെ നാട്. ആപ്പിളും ഓറഞ്ചും മുന്തിരിയും മാത്രമല്ല നമ്മുടെ തീന്മേശയില് ഇടംനേടേണ്ടത്. നാട്ടില്‍ സുലഭമായ പഴവര്ഗ്ഗങ്ങള്ക്കുമുണ്ട് ധാരാളം ഗുണങ്ങള്‍.
മാമ്പഴം
മാമ്പഴം സകല രോഗങ്ങളും ശമിപ്പിക്കും. കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നതിനും മാമ്പഴം ഉത്തമമാണ്. ഒരു നേരം മാമ്പഴം മാത്രം കഴിക്കാം. കൂടെ മറ്റു പദാര്‍ത്ഥങ്ങള്‍ കഴിക്കണമെന്നില്ല. പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാല്‍ പല്ലുവേദന, മോണപഴുപ്പ്, എന്നിവ ഉണ്ടാവില്ല. മാവിന്റെ പച്ചയിലയും പല്ലുതേയ്ക്കാന്‍ ഉപയോഗിക്കാം. മാങ്ങയണ്ടി പരിപ്പ് അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ വയറിളക്കം നില്ക്കും. ഇലയിട്ടു വെള്ളം തിളപ്പിച്ചു കുളിച്ചാല്‍ പനിമാറും.
പപ്പായ
യാതൊരു മായവും കലരാത്ത പഴം, പോഷക സമൃദ്ധം. വയര്‍ ശുദ്ധമാക്കും. കൃമിരോഗം തടയും. ഇല ഉണക്കിപൊടിച്ച് തേച്ചു കുളിച്ചാല്‍ ത്വക്ക് രോഗം മാറുകയും ചുണങ്ങ് മായുകയും ചെയ്യും. പച്ച പപ്പായ തോരനായും കറിയുണ്ടാക്കിയും കഴിക്കാം.
പല തരത്തിലുള്ള ആമാശയ രോഗങ്ങള്‍ സുഖപ്പെടുത്താനായി മൂന്നുദിവസം പപ്പായ മാത്രം കഴിച്ച് നാലാം ദിവസം മുതല്‍ പപ്പായയും പാലും കഴിക്കുന്നത് പ്രകൃതി ചികിത്സ അനുശാസിക്കുന്ന ഒരു ചികിത്സാക്രമമാണ്.
കൈതച്ചക്ക
വിശപ്പും ദാഹവും തീര്‍ക്കും. ശരീരം ശുദ്ധമാക്കും. വിളഞ്ഞു പഴുത്ത കൈതച്ചക്ക നല്ല മധുരവും ഉത്തമവുമാണ്. ശീതവീര്യമുള്ളതിനാല് ഉഷ്ണരോഗങ്ങള്‍ ശമിപ്പിക്കും.പഞ്ചസാര ചേര്‍ക്കാതെ ജ്യൂസ് ഉണ്ടാക്കികഴിക്കാം.
ചക്ക
വലിപ്പത്തില്‍ പഴങ്ങളുടെ രാജാവ്. നന്നായി ചവച്ചിറക്കി ഭക്ഷിക്കണം. പച്ചക്കറിയായും പുഴുങ്ങിയും ഉപയോഗിക്കാം. ചക്കപ്പുഴുക്കും കഞ്ഞിയും മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. നാളികേരമോ വെളിച്ചെണ്ണയോ കറിയില്‍ ചേര്‍ക്കണം. ചക്കപ്പഴം അരിഞ്ഞതും വാഴപ്പഴവും ചേര്‍ത്ത് ഉടച്ച് ശര്‍ക്കര ചേര്‍ത്ത് തേങ്ങാപ്പാലില്‍ വേവിക്കാത്ത ചക്ക പ്രഥമന്‍ ഉണ്ടാക്കാം.
സീതപ്പഴം
സീതപ്പഴം പോഷക സമൃദ്ധമാണ്. കരള്‍ രോഗം മാറ്റും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുനേരത്തെ ഭക്ഷണം സീതപ്പഴം മതി. മാധുര്യമേറിയതും സ്വാദിഷ്ഠവുമാണ്.
പേരക്ക
പോഷക സമൃദ്ധം. ഔഷധഗുണസമൃദ്ധം. ത്വക്ക് രോഗങ്ങള്‍ അകറ്റും. കൃമി നശിപ്പിക്കും. വിശപ്പും ദാഹവും തീര്‍ക്കും. ഇലകൊണ്ട് പല്ലു തേയ്ക്കാം. ഇലനീര് വെറ്റില പാമ്പ് വിഷത്തിനു കഴിക്കാം. ഇലയിട്ട് തിളപ്പിച്ച് പനിക്കു കൊടുത്താല്‍ മാറും.
തണ്ണിമത്തന്
ജലാംശം അധികമുള്ള പഴം, രക്തവര്ദ്ധനയ്ക്ക് നല്ലത്. മൂത്രാശയരോഗം ശമിക്കും. നല്ല ദാഹശമനിയാണ്. ശീതവീര്യമായതിനാല് ഉഷ്ണരോഗങ്ങള്‍ ശമിപ്പിക്കും. അള്‍സര്‍ രോഗിക്ക് ആശ്വാസം നല്‍കും.
ഞാവല്പഴം
ദാഹം ശമിപ്പിക്കും. പ്രമേഹം മാറ്റും.രക്തവര്ദ്ധനയ്ക്ക് വളരെ ഉത്തമം. പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് മോരില്‍ കഴിച്ചാല്‍ പ്രമേഹം ശമിക്കും. മൂലക്കുരു മൂലം രക്തം അധികം വാര്‍ന്നുപോകുന്നതു തടയാന്‍ ഞാവല്പഴത്തിനു കഴിയും.
കശുമാങ്ങ
കശുമാങ്ങയുടെ നീര് നല്ലൊരു ദാഹശമനിയാണ്. കശുമാങ്ങാനീരില്‍ കറന്നയുടനെയുള്ള ആട്ടിന്പാല് ഒഴിച്ച് വെറുംവയറ്റില്‍ കുടിച്ചാല്‍ കുഷ്ഠം ശമിക്കും. തളിരില അരച്ച് മോരില്‍ കഴിച്ചാല്‍ വയറിളക്കം നില്ക്കും. കശുവണ്ടിയെണ്ണ ചേറ്റുപുണ്ണില് പുരട്ടാം. അണ്ടിപ്പരിപ്പും വാഴപ്പഴവും ചേര്‍ത്തുകഴിച്ചാല്‍ പൂര്ണ്ണാഹാരമായി. പൂവന് പഴവും അണ്ടിപ്പരിപ്പും കഴിക്കുന്നത് ധാതുശക്തി വര്‍ദ്ധിപ്പിക്കും.
സപ്പോട്ട
വിളഞ്ഞുപഴുത്താല് അതിമധുരം. കഴുകിയെടുത്ത് തൊലിയോടെ കഴിക്കണം. പോഷകസമൃദ്ധം. അള്‍സര്‍ കാന്‍സര്‍, ത്വക് രോഗങ്ങള്‍ , ആസ്തമ എന്നിവ ശമിക്കും. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വസ്തിശുദ്ധി ലഭിക്കും. ക്ഷീണം മാറ്റും. പച്ചക്കായുടെ നീര് മോരില്‍ കലര്‍ത്തി കഴിച്ചാല്‍ അര്‍ശസ്സ് ശമിക്കും.
ഓറഞ്ച്
ഓറഞ്ച്, മൂസംബി, ചെറുനാരങ്ങ, ബബഌസ് എന്നിങ്ങനെ നാരങ്ങ വിവിധ തരമുണ്ട്. വിളഞ്ഞുപഴുത്ത ഫലത്തിന്റെ നീരു കുടിക്കുന്നത് ഏറെ ഔഷധഗുണമുളവാക്കും. നീരു കുടിച്ചാല്‍ ദാഹം തീരും. അല്ലികളെടുത്ത് കഴിക്കുന്നത് വിശപ്പ് മാറ്റും. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങി നിരവധി രോഗങ്ങള്‍ നാരങ്ങ ഉപയോഗിച്ചു മാറ്റാം. ഓറഞ്ച് മുറിച്ച് പിഴിഞ്ഞ് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ഒന്നാംതരം ദാഹശമനിയായി. രക്തവും വര്‍ദ്ധിക്കും.
ജലദോഷം , പനി, ചുമ , ശ്വാസതടസ്സം തുടങ്ങി നിരവധി രോഗങ്ങള്‍ നാരങ്ങ ഉപയോഗിച്ചു മാറ്റാം. ഓറഞ്ച് മുറിച്ച് പിഴിഞ്ഞ് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ഒന്നാംതരം ദാഹശമനിയായി. രക്തവും വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: