ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗകരിക്കിന്‍ വെള്ളം റിലീസിങ്ങിനൊരുങ്ങുന്നു. ആഗസ്റ്റ് സിനിമായുടെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, തമിഴ് താരം ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആശാ ശരത്ത്, ശ്രീനാഥ് ഭാസി, റെജീഷ വിജയന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവീന്‍ ഭാസ്‌ക്കറിന്റെ തിരകഥയില്‍ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിംഷി ഖാലിദാണ്. സംഗീതം പ്രശാന്ത് പിള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക