ബെംഗളൂരു: കീറണ്‍ പൊള്ളാര്‍ഡിന്റെയും ജോസ് ബട്ട്ലറുടെയും അമ്പാട്ടി റായിഡുവിന്റെയും കരുത്തില്‍ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെയാണ് രോഹിത് ശര്‍മ്മയും കൂട്ടരും ആറ് വിക്കറ്റിന് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 53 പന്തില്‍ നിന്ന് പുറത്താകാതെ 68 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ടോപ് സ്കോറര്‍. എ.ബി. ഡിവില്ലിയേഴ്സ് 24ഉം മലയാളി താരം സച്ചിന് ബേബി 13 പന്തില്‍ നിന്ന് പുറത്താകാതെ 25ഉം റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ബാംഗ്ലൂരിന്റെ 151 റണ്‍സിന് മറുപടിയുമായി ഇറങ്ങിയ അവര്‍ 18.4 ഓവറില്‍ ലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ മിന്നുന്ന ബാറ്റിഗ് പ്രകടനം നടത്തിയ പൊള്ളാര്‍ഡും ബട്ലറും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പൊള്ളാര്‍ഡ് 19 പന്തില്‍ 35 റണ്‍സും ബട്ലര് 11 പന്തില്‍ 29 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 3.3 ഒാവറില്‍ 55 റണ്‍സാണ് പൊള്ളാര്‍ഡും ബട്ലറും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 25 റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 47 പന്തില്‍ 44 റണ്‍സ് നേടി. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയമടക്കം 12 പോയിന്റുമായി പട്ടികയില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ മറികടന്ന് മുംബൈ നാലാം സ്ഥാനത്തെത്തി. അതേസമയം പരാജയം റോയല്‍ ചലഞ്ചേഴ്സിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 10 കളികൡ നിന്ന് നാല് വിജയമാത്രം നേടി അവര്‍ 8 പോയിന്റുമായി ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: