ബാർബഡോസ്: പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ടോണി കോസിയർ (75) അന്തരിച്ചു. അസുഖത്തെ തുടർന്ന് മെയ് മൂന്ന് മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെസ്റ്റഇൻഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നാണ് കോസിയർ അറിയപ്പെട്ടിരുന്നത്. 58 വർഷം നീണ്ട പത്രപ്രവർത്തക ജീവിതത്തിൽ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അദ്ദേഹം ടെലിവിഷൻ റേഡിയോ കമൻറേറ്റർ എന്ന നിലയിൽ പ്രശസ്തി നേടിയത്.
കോസിയറുടെ മരണത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ അനുശോചിച്ചു. ടോണി കോസിയർ ക്രിക്കറ്റിലെ മഹത്തായ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം ക്രിക്കറ്റ് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഐസിസി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: