കൊച്ചി: സ്പൈസസ് ബോര്‍ഡിന്റെ ഭാരതത്തിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയത്തിന് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ ഇന്ന് തറക്കല്ലിടും. വിനോദസഞ്ചാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകരുകയാണ് ലക്ഷ്യം.
സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം, ഉപയോഗം, സംഭരണം, ഗുണമേന്മ കണക്കാക്കല്‍ എന്നിവ കൂടാതെ ഇതുമായി ബന്ധപ്പെട്ട വ്യവസായം, കൃഷി, സംസ്കരണം തുടങ്ങിയ മേഖലയെ സ്പര്‍ശിക്കുന്ന സമഗ്ര ചിത്രമാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്.
പെയിന്റിംഗ്, ഫോട്ടോ, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഇതര സാഹിത്യരചനകള്‍ എന്നിവയിലൂടെയാണ് കാഴ്ചക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ ചരിത്രവുംവര്ത്തമാന കാലസ്ഥിതിയുമെല്ലാം മ്യൂസിയത്തിലൂടെ കാഴ്ചക്കാരിലെത്തും. വ്യാഴാഴ്ച പതിനൊന്നരയ്ക്ക് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സ്പൈസസ ്ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് മ്യൂസിയത്തിനും പ്രത്യേക വില്പന ശാലയ്ക്കും തറക്കല്ലിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: