ഉറ്റവര്‍ മരിച്ചാല്‍ സ്വന്തം വീടു പൊളിച്ച് ചിതയൊരുക്കേണ്ട ഗതികേടില്‍ കഴിയുന്ന മനുഷ്യരുടെ നാടാണ് കേരളം
സര്‍ക്കാര്‍ കണക്കു പ്രകാരം കേരളത്തിലെ മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല
അനൗദ്യോഗിക കണക്കു പ്രകാരം ഭൂരഹിതര്‍ 25 ലക്ഷം
55 ശതമാനം ദളിതര്‍ക്കും സ്വന്തമായുള്ളത് ശരാശരി ഒന്നരസെന്റ് ഭൂമി
മല്‍സ്യത്തൊഴിലാളികളില്‍ 66 ശതമാനം പേരുടേയും കൈവശമുള്ളത് 5 സെന്റിലും താഴെ
ആദിവാസി പുനരധിവാസ മിഷന് ആരംഭിച്ച 15 വര്‍ഷം കഴിഞ്ഞിട്ടും 61 ശതമാനം ആദിവാസികളും ഭൂരഹിതര്‍
അരിപ്പയിലും ചെങ്ങറയിലും ആറളത്തും വയനാട്ടിലും നടക്കുന്ന ഭൂസമരങ്ങള്‍ സര്‍ക്കാര്‍ കണ്ടെന്നു പോലും നടിക്കുന്നില്ല.
ചെങ്ങറയിലെ സമരക്കാരെ മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് വിശേഷിപ്പിച്ചത് കള്ളന്മാരെന്നും കയ്യേറ്റക്കാരെന്നും
അവകാശങ്ങള്‍ക്ക് വേണ്ടി വനത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവരെ തോക്കുകൊണ്ട് നേരിടുന്ന സര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കിയത് 3,33,833 ഏക്കര്‍ ഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: