Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്‌നേഹം+ വൈദ്യം = അന്നമ്മ വൈദ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 07:03 pm IST
in Lifestyle

രോഗം വരുമ്പോള്‍ അമ്മ അരികില്‍ ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലപ്പോഴൊക്കെ അമ്മ സ്‌നേഹത്തോടെ നല്‍കുന്നത് എന്തായാലും നമുക്ക് മരുന്നിന്റെ ഫലം ചെയ്യും. അമ്മയുടെ സ്‌നേഹവും വൈദ്യരുടെ ശാസനയും ചേര്‍ന്നൊരമ്മയുണ്ട് കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് മുക്കൂട്ടുതറയില്‍.

പേര് അന്നമ്മ വൈദ്യര്‍. നാട്ടറിവുകളും പരമ്പരാഗതമായി കിട്ടിയ കൈപ്പുണ്യവുമാണ് വിഷവൈദ്യന്‍ പുല്ലുകാട്ട് ഔതക്കുട്ടിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളായ അന്നമ്മ വൈദ്യരുടെ കൈമുതല്‍. എരുമേലി മുക്കൂട്ടുതറക്കാര്‍ക്ക് മാത്രമല്ല പുറംനാട്ടുകാര്‍ക്കും ദൈവതുല്യയായ സാന്നിധ്യമാണ് അന്നമ്മ വൈദ്യരുടേത്. മുക്കൂട്ടുതറയിലിറങ്ങി ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും വൈദ്യരുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുതരും.

പുതുതലമുറയുടെ ആരോഗ്യപ്രശ്‌നമെന്താണെന്ന് ചോദിച്ചാല്‍ മാറുന്ന ആഹാരശൈലിയെപ്പറ്റി വാചാലയാകും അന്നമ്മ വൈദ്യര്‍. മറ്റ് വൈദ്യശാസ്ത്രങ്ങളുടേതുപോലെ പച്ചമരുന്നുകള്‍ക്ക് പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ആളുകള്‍ കൂടുതലായും സസ്യഭുക്കിലേക്ക് മാറുകയാണെന്നും വൈദ്യര്‍ പറയുന്നു.

പച്ചമരുന്ന് ചികിത്സാരീതി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇലകളുടെ ലഭ്യതക്കുറവാണ്. അതുകൊണ്ട് വീട്ടുമുറ്റത്ത് ഒരു പച്ചമരുന്ന് തോട്ടം തന്നെ ഈ അമ്മ നിര്‍മ്മിച്ചിട്ടുണ്ട്. മൂത്രത്തില്‍ കല്ല്, അര്‍ശ്ശസ്, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ചെന്നിക്കുത്ത് അഥവ മൈഗ്രൈന്‍ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്ക് അന്നമ്മ വൈദ്യരുടെ കൈകളില്‍ പ്രതിവിധിയുണ്ട്.

വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് താത്കാലികമായി ആശ്വാസം ലഭിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ അന്നമ്മ വൈദ്യര്‍ ജന്മഭൂമിയുടെ വായനക്കാര്‍ക്കായി പങ്കുവയ്‌ക്കുകയും ചെയ്യ്തു.

നിലയ്‌ക്കാത്ത തുമ്മല്‍ മാറാന്‍ ഒരു ഗ്രാമ്പു ചവച്ചശേഷം നാക്കിന് കീഴില്‍ ഇട്ടാല്‍ തുമ്മല്‍ മാറും. വിരല്‍ വലിപ്പത്തിലുള്ള കറ്റാര്‍വാഴയുടെ ഇല കൊത്തിയരിഞ്ഞ് ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഷുഗറിന് ആശ്വാസം ലഭിക്കും. 9 മുക്കൂറ്റി വേരു സഹിതം അരച്ച് ഒരു താറാവ് മുട്ടയില്‍ പൊരിച്ച് കഴിച്ചാല്‍ അര്‍ശ്ശസ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുന്നു. എല്ലായിപ്പോഴും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പല രോഗികളും മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും പടിയിറങ്ങാറുള്ളത്. അതില്‍ പലരുമായും വലിയതോതിലുള്ള ആത്മബന്ധമാണ് ചികിത്സക്ക് ശേഷവും നിലനില്‍ക്കുന്നത്. കുട്ടികളെ ഒപ്പമിരുത്തിയാണ് അച്ഛന്‍ ഔതക്കുട്ടി ചികിത്സ നടത്താറുള്ളത്.

അതുതന്നെയാണ് ചികിത്സാരംഗത്തേക്ക് കടന്നുവരാന്‍ അന്നമ്മയെ പ്രേരിപ്പിച്ചതും. വിഷം തീണ്ടി മുറ്റത്ത് വന്നവരെ സുഖപ്പെടുത്തി വിടുന്ന അച്ഛന്റെ ഓര്‍മ്മകളും വൈദ്യര്‍ പങ്കുവച്ചു. ജീവന്റെ തുടിപ്പ് മാത്രം അവശേഷിക്കുന്ന വിഷം തീണ്ടിയ രോഗികളെ തലയില്‍ തളം വച്ച് കാട്ടുപയര്‍, വിഷം തീണ്ടിയ ഭാഗത്തെ ചെറിയ മുറിവല്‍ വച്ച് വിഷം വലിച്ചെടുക്കുന്ന രീതിയിലുള്ള ചികിത്സയാണ് അച്ഛന്‍ നടത്തിയിരുന്നത്. പരമാവധി വിഷം വലിച്ചെടുക്കുന്ന പയറുമണി പെരുവയറന്റെ വയറുപോലെ വീര്‍ത്തിട്ടുണ്ടാകും.

വിഷം പൂര്‍ണമായും വലിച്ചെടുത്ത ശേഷം പയറുമണി അടര്‍ന്നു വീഴുന്നതിനൊപ്പംതന്നെ രോഗിയുടെ ജീവനും സുരക്ഷിതമായിരിക്കുമെന്ന് അന്നമ്മ വൈദ്യര്‍ ഓര്‍ത്തെടുക്കുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം ഇത്തരം ചികിത്സകള്‍ ചെയ്യാറില്ല. ചെറിയ തോതിലുള്ള വിഷചികിത്സ ഇപ്പോഴും വൈദ്യര്‍ ചെയ്യാറുണ്ട്.

ചികിത്സാരംഗത്തേക്ക് ഇറങ്ങിയത് വിവാഹശേഷമാണ്. അച്ഛന്റെ ചില കുറിപ്പുകളും വാമൊഴിയായി കിട്ടിയ അറിവുകളും തന്നെയാണ് അന്നമ്മയുടെ ചികിത്സയുടെ വേദപുസ്തകം. തനിക്കുകിട്ടിയ അറിവ് പങ്ക് വയ്‌ക്കാനും കുട്ടികളിലൂടെ പാരമ്പര്യ ചികിത്സ തുടരാനും വൈദ്യര്‍ മറന്നിട്ടില്ല. രോഗങ്ങളുമായെത്തുന്നവര്‍ക്കായി വൈദ്യരുടെ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും. അത്യാവശ്യ സംശയങ്ങള്‍ക്ക് ഫോണ്‍ വഴിയും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ഫോണ്‍: 9446665151

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.