ഒരാള്‍ തന്റെ കൂട്ടുകാരനെ കാണുവാന്‍ചെന്നു. പുതുതായി പണിതീര്‍ത്ത ആവീടിന്റെ ഭംഗി അയാള്‍ ഏറെനേരം നിന്നാസ്വദിച്ചു. അപ്പോള്‍ വീട്ടുകാരന്‍ കുട്ടുകാരനടുത്തേക്കുവന്നു. അതിശയത്തോടെ അയാള്‍ ചോദിച്ചു ‘ഇവിടെ ആരൊക്കയാണ് താമസിക്കുന്നത്’ ‘ഞാന്‍ മാത്രം’ ‘നീമാത്രമേയുള്ളൂ ഇത്രചെറുപ്പത്തില്‍ ഇത്രയുംവലിയ വീടുവയ്‌ക്കാനുള്ള പണം നിനക്കെവിടെനിന്നുകിട്ടി ‘ ‘ എന്റെ ചേട്ടന്‍ പണിയിച്ചു തന്നതാണ്. അദ്ദേഹത്തിന്റെ കൈവശം അതിനുള്ള സമ്പാദ്യമുണ്ട്.’
സുഹൃത്ത് ഇതുകേട്ട് ഒന്നുംമിണ്ടാതെ ഇരുന്നു. ‘നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്. നിനക്കും ഇതുപോലൊരു ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ നീ ഇപ്പോള്‍ ചിന്തിക്കുന്നത്’ അദ്ദേഹം പറഞ്ഞു ‘ഞാന്‍ നിന്റെ ചേട്ടനേപ്പോലെ ഒരു പണക്കാരനായിരുന്നെങ്കില്‍, എനിക്കും ഇതുപോലെ ഒരാള്‍ക്ക് ഒരുവീട് പണിതു നല്‍കാന്‍ കഴിയുമായിരുന്നല്ലോഎന്നാണ് ഞാന്‍ ചിന്തിച്ചുപോയത്.’
മക്കളേ ഈയൊരുമനോഭാവമാണ് നമുക്കുവേണ്ടത്. കൊടുക്കുവാന്‍ കഴിയുക
കൊടുക്കുന്നവനേ എടുക്കാന്‍ കഴിയൂ. കൊടുക്കുന്നതിലൂടെ നാം നേടുക മനഃശാന്തിയാണ്. ഇതുപോലെ തുറന്ന മനസ്സോടുകൂടിയവന് എന്നും സമാധാനം നിലനില്‍ക്കും. എന്നും നമുക്ക് അതുതന്നെയാണ് ആവശ്യം.
















