കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊല്ലം താലൂക്ക് ഓഫീസിലെ വോട്ടിങ് മെഷീന്‍ സ്‌ട്രോങ് റൂമില്‍ നിന്നും വരണാധികരികള്‍ക്ക് വിതരണം ചെയ്തു. വരണാധികാരികള്‍ പോലീസ് സുരക്ഷയോട് കൂടി അതത് നിയമസഭാ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിരിക്കു സ്‌ട്രോങ് റൂമുകളിലേക്കാണ് മെഷീനുകള്‍ കൊണ്ട് പോയത്.
ഒന്നാം ഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തനയോഗ്യമായ വോട്ടിങ് മെഷീനുകളാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങിയത്. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് വിതരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പതിനൊന്ന് നിയമസഭാമണ്ഡലങ്ങളിലെയും സ്‌ട്രോംഗ് റൂമുകളില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മെഷീനും ഏത് പോളിംഗ് ബൂത്തിലേക്ക് നല്‍കണമെന്ന് നിശ്ചയിക്കുന്ന രണ്ടാംഘട്ട റാന്റമൈസേഷന്‍ പത്തിന് നടക്കും. 12ന് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ഇവിഎം ബാലറ്റ് ഘടിപ്പിച്ച് മോക്ക് പോള്‍ നടത്തി മെഷീന്‍ സീല്‍ ചെയ്യും. വോട്ടെടുപ്പിന്റെ തലേന്ന് ഇങ്ങനെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
















