ന്യൂദല്‍ഹി: പ്രമുഖ യോഗഗുരുവും പതഞ്ജലി യോഗ പഠന കേന്ദ്രം സ്ഥാപകനും പതഞ്ജലിയുല്പ്പന്നങ്ങളുടെ ഉടമയുമായ രാം ദേവിനെ പുകഴ്ത്തി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
ഇതുവരെ രാംദേവിനെ പരസ്യമായി അപഹസിക്കുകയും അവഹേളിക്കുകയും ചെയ്തു വന്നയാളാണ് ലാലു. രാം ദേവ് വലിയ വിജയിയാണ്, അതുപോലെ അദ്ദേഹത്തിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളും വലിയ വിജയമാണ്. രാം ദേവിന്റെ വിജയത്തില്‍ പലരും അസൂയാലുക്കളാണ്. ലാലു പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്ക് ലാലുവിനെ ക്ഷണിക്കാന്‍ എത്തിയതായിരുന്നു രാംദേവ്.
അദ്ദേഹം ലാലുവിന്റെ മുഖത്ത് പതഞ്ജലി ക്രീം പുരട്ടി തടവിക്കൊടുക്കുകയും ചെയ്തു. രാം ദേവിനെതിരെ ആരോപണങ്ങള്‍ എല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ലാലു തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: