നാദാപുരം: കല്ലാച്ചി തെരുവമ്പറമ്പില്‍ ബോംബ് നിര്മ്മാണംനടന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ. കുന്നുമ്മല്‍, നാദാപുരം ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലെ സിപിഎം-ഡിവൈഎഫ് ഐക്കാരാണ് ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടത്. പാര്‍ട്ടി അംഗത്വമുള്ളവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സ്ഫോടനത്തെയാണ് തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം നേതൃത്വം തള്ളിപ്പറയുന്നത്.
രണ്ട് ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലെ പ്രവര്‍ത്തകരെ ചേര്‍ത്ത് നടത്തിയ ബോംബ് നിര്‍മ്മാണം നേതൃത്വത്തിന്റെ അറിവില്ലാതെയാണ് നടന്നതെന്ന് പ്രചരിപ്പിച്ച് തടിതപ്പാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. സ്ഫോടനത്തില്‍ മരിച്ച ലിനീഷിന്റെ പിതൃ സഹോദരന് കുയ്തേരി കുമാരന് സിപിഎം ലീഗ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലിം ലീഗുകാരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ജിനീഷ് മൊകേരി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെങ്ങുംതറേമ്മല് അശോകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബോംബ് നിര്മ്മാണത്തിലേര്പ്പെട്ടിരുന്നവര് നേരത്തെ കിണമ്പ്രക്കുന്ന് സ്ഫോടനത്തില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: