ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില മൂന്നു തവണ തുടര്‍ച്ചയായി, മൊത്തം 148 രൂപ കുറച്ച ശേഷം വര്‍ദ്ധിപ്പിച്ചു. 18 രൂപയാണ് കൂട്ടിയത്. (ഏപ്രില്‍ ഒന്നിന് നാലു രൂപയും മാര്‍ച്ച് ഒന്നിന് 61.50 രൂപയും ഫെബ്രുവരി ഒന്നിന് 82.50 രൂപയും കുറച്ചിരുന്നു). പൊതുവിതരണത്തിന് അല്ലാത്ത മണ്ണെണ്ണയുടെ വില ലിറ്ററിന് മൂന്നു രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ സബ്സിഡിയില്ലാത്ത എല്‍പിജി വില ദല്‍ഹിയില്‍ 527.50 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: