തിരുവല്ല:സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാഞ്ഞ തിരുവല്ലയിലെ കെഎസ്ആര്‍ടിസി പമ്പ് ഇന്നലെ മുതല്‍ തുറന്നുകൊടുത്തു.ഇരുപതിനായിരവും പതിനയ്യായിരവും ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് ടാങ്ക്കളാണ് കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തത്.
ഇനിമുതല്‍ തിരുവല്ല ഇന്ധന സംഭരണിയില്‍ നിന്ന് തിരുവല്ല,പത്തനംതിട്ട റാന്നി,മല്ലപ്പള്ളി,എടത്വ എന്നീ ഡിപ്പോകളിലെ ബസുകള്‍ക്ക് ഇന്ധനം നിറക്കാം.ശബരിമല,സീസണ് ലക്ഷ്യമാ ക്കിയാണ് ഇത്രയും വലിയ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.എടിഒ ആര്.ശ്രീകണ്ഠന് നായര്‍,ഡിപ്പോ എന്‍ജിനിയര്‍ സന്തോഷ് ജോസഫ്,എസ്കെ കെ.കെ. മനോജ്.എച്ച്.വി.എസ് ജോര്‍ജ്ജ് മാത്യു.സൂപ്രണ്ടും മാരായ എസ്.കുമാരി.എംകെ ആനിയമ്മ എന്നിവര്‍ സംബന്ധിച്ചു .
മതിയായ ബസുകളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും സര്‍വ്വീസുകള്‍ക്ക് വിലങ്ങുതടിയായ തി രുവല്ലയില്‍ ഇന്ധനത്തിനുള്ള പമ്പ് തുറന്ന് പ്രവര്‍ത്തിക്കാത്തത് നിലവിലെ ഷെഡ്യൂളുകളെ കാര്യമായി ബാധിച്ചിരുന്നു. വലിയ രീതിയില്‍ മാദ്ധ്യമ ശ്രദ്ധനേടിയ വിഷയം നിരന്തരം വാര്‍ത്തകളായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനിടയില്‍ തിരക്കിട്ട് പമ്പ് തുറന്ന് കൊടുത്തത്.2009ല്‍ പുതിയ കെഎസ്ആര്‍ടിസി കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പമ്പിന്റെ പ്രവര്‍ത്തനം നിലച്ചത്.ആറു വര്‍ഷം മുന്‍പു വ്യാപാരസമുച്ചയം നിര്‍മിക്കുന്നതിനുവേണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനം നഗരസഭ വക സ്ഥലത്തേക്കു മാറ്റിയപ്പോള്‍ നിര്‍ത്തിയ പമ്പ് പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസംപിന്നിട്ടിട്ടും പുനസ്ഥാപിക്കാന്‍ കഴിയാതിരുന്നത് അധികൃതര്‍ക്ക് വലിയ തലവേദനയായിരുന്നു.
സമീപ ഡിപ്പോകളില്‍ നിന്ന് മണിക്കൂറുകള്‍ കാത്തിരുന്നാണ് തിരുവല്ല ഡിപ്പോയിലെ വാഹനങ്ങള്‍ ഇ ന്ധ നം ശേഖരിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണു പുതിയതായി നിര്‍മിച്ച സ്ഥലത്തേക്കു ഡിപ്പോ മാറ്റിയത മുതല്‍ പമ്പ് സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ സംഭരണിയും ഡീസല്‍ അടിക്കുന്നതിനുള്ള പമ്പും സ്ഥാപിച്ചു വെങ്കിലും സം സ്ഥാന സര്‍ക്കാരിന്റെ സു രക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകിയതോടെ കമ്മീഷന് ചെ യ്യാന്‍ വൈകിയതാണ് പ മ്പിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: