തൃശൂര്‍: ഇരിങ്ങാലക്കുട ക്രെഡിറ്റ്സ് ആന്‍ഡ് ലീസിങ് കമ്പനി ലിമിറ്റഡ്, ഐസിഎല്ലിന്റെ ഡിജെ സ്ക്വയര്‍ ബില്‍ഡിങ്ങിലെ അന്നമനട ബ്രാഞ്ചിന്റെ ഉദ്ഘാടനം സിഇഒ കെ. ജി. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രവി നമ്പൂതിരി, ഐസിഎല്‍ ജനറല്‍ മാനേജര്‍ ഉമ അനില്‍കുമാര്‍, ചെയര്മാന് കെ. കെ. വില്‍സണ്‍, റീജിയണല്‍ മാനേജര്‍ ടി. ജി. ബാബു എന്നിവരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട കേന്ദ്രമായി 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍ വനിതകള്‍ക്ക് മാത്രമായി വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, ഫോറിന് എക്സ്ചേഞ്ച്, മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് പര്‍ച്ചേസ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ ബില്‍ഡേഴ്സ്, ഐസിഎല്‍ ചിട്ട്സ്, ഐസിഎല്‍ നിധി ലിമിറ്റഡ് തുടങ്ങിയ സംരഭങ്ങളിലൂടെ വ്യത്യസ്തമേഖലകളിലും സേവനം വിപുലമാക്കുന്നു. വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 18003133353.
പ്രതികരിക്കാൻ ഇവിടെ എഴുതുക: