കൊച്ചി: ഇന്‍ഡിഗോയുടെ കൊച്ചി – ചെന്നൈ പുതിയ വിമാന സര്‍വീസ് മെയ് 2ന് ആരംഭിക്കും. കൊച്ചിയേയും ചെന്നൈയേയും ബന്ധിപ്പിക്കുന്ന, ഇന്‍ഡിഗോയുടെ മൂന്നാമത്തെ പ്രതിദിന നോണ്‍സ്റ്റോപ് വിമാന സര്‍വീസ് ആണിത്.
ആഭ്യന്തര യാത്രികരോടുള്ള പ്രതിബദ്ധതയാണ് പുതിയ സര്‍വീസിന്റെ പ്രചോദനമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു. പുലര്‍ച്ചെ 4.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന 6ഇ 227 വിമാനം രാവിലെ 6 മണിക്ക് ചെന്നൈയിലെത്തും. നിരക്ക് 2102 രൂപ. ചെന്നൈയില്‍ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന 6ഇ 228 വിമാനം രാത്രി 12.15 ന് കൊച്ചിയിലെത്തും. നിരക്ക് 2159 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: